*മകനെ ഐഎസിൽ ചേർക്കാൻ അമ്മയും ആൺ സുഹൃത്തും നിർബന്ധിച്ചെന്ന കേസ് എൻഐഎയ്ക്ക്*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*മകനെ ഐഎസിൽ ചേർക്കാൻ അമ്മയും ആൺ സുഹൃത്തും നിർബന്ധിച്ചെന്ന കേസ് എൻഐഎയ്ക്ക്*

*മകനെ ഐഎസിൽ ചേർക്കാൻ അമ്മയും ആൺ സുഹൃത്തും നിർബന്ധിച്ചെന്ന കേസ് എൻഐഎയ്ക്ക്*

തിരുവനന്തപുരം: വെഞ്ഞാറമൂട് യുഎപിഎ കേസ് എൻഐഎക്ക് കൈമാറും. മകനെ ഭീകരസംഘടനയായ ഐഎസിൽ ചേർക്കാൻ അമ്മയും ആൺസുഹൃത്തും ചേർന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസ് എൻഐഎക്ക് കൈമാറാൻ ഡിജിപി സർക്കാരിന് ശുപാർശ നൽകും. കുട്ടിയുടെ അമ്മയുടെ സുഹൃത്തും എൻഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടൽ സംശസ്പദമെന്ന് പൊലീസ്. കനകമല ഗൂഢാലോചന കേസിൽ മുന്നുവർഷം ശിക്ഷിച്ച പ്രതിയുടെ സുരക്ഷണയിലായിരുന്നു കുട്ടി. യുകെയിലായിരുന്നപ്പോൾ ഐഎസിൽ ചേരാൻ അമ്മ നിർബന്ധിച്ചുവെന്നാണ് 16 കാരനായ കുട്ടിയുടെ മൊഴി. വെഞ്ഞാറമൂട് പൊലീസാണ് യുഎപിഎ പ്രകാരം കേസെടുത്തത്. നാട്ടിലേക്കയച്ച കുട്ടിയെ സ്വീകരിച്ചതും സംരക്ഷിച്ചതും അമ്മയുടെ നാട്ടിലെ സുഹൃത്തായ എൻഐഎ കേസിലെ പ്രതിയായിരുന്നു. കേസിൽ എൻഐഎ പ്രാഥമിക അന്വേഷണം തുടങ്ങി.