കുരുന്നുകൾ ഐക്യ ചങ്ങല തീർത്തു

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കുരുന്നുകൾ ഐക്യ ചങ്ങല തീർത്തു

കുരുന്നുകൾ ഐക്യ ചങ്ങല തീർത്തു

 കുഞ്ഞുങ്ങൾ ഭാവിയുടെ മാത്രമല്ല ഇന്നിന്റെയും വാഗ്ദാനം ആണെന്ന് തിരുവനന്തപുരം ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ  എസ് ഷംനാദ് പറഞ്ഞു. 

 തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി(TDLSA)യും അസോസിയേഷൻ ഫോർ വോളന്ററി ആക്ഷൻ —ഉം സംയുക്തമായി സംഘടിപ്പിച്ച ബാലവകാശ സംരക്ഷണ വരാഘോഷത്തിന്റെ ഭാഗമായി “കുട്ടികൾ കുട്ടികൾക്കുവേണ്ടി” എന്ന പ്രമേയത്തെ ആസ്പദമാക്കി തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ സംഘടിപ്പിച്ച കുട്ടിചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 തിരുവനന്തപുരം റേഞ്ച് DIG  എസ്.അജീത ബേഗം IPS കുട്ടികൾക്ക് ബാല വിവാഹത്തിന് എതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 അസോസിയേഷൻ ഫോർ വോളന്ററി ആക്ഷൻ (AVA) സ്റ്റേറ്റ് കോർഡിനേറ്റർ പ്രസീൻ കുന്നപ്പള്ളി ബാല അവകാശ സന്ദേശം നൽകി.

 പോലീസ് ഉദ്യോഗസ്ഥർ, പോലീസ് കൂട്ട് പദ്ധതി കൗൺസിലേഴ്‌സ്, വിദ്യാർത്ഥികൾ, എസ്. പി. സി, അധ്യാപകർ, ബാലസംരക്ഷണ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, അഭിഭാഷകർ, പാര ലീഗൽ വോളണ്ടിയർമാർ എന്നിവരുടെ സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേക ആകർഷണമായിരുന്നു. ബാലാവകാശത്തെ സംബന്ധിച്ച പ്ലേ കാർഡുകൾ, പോസ്റ്ററുകൾ, കലാപരിപാടികൾ, തുടങ്ങിയവ വിവിധ സ്കൂളുകളിലെ കുട്ടികൾ പ്രദർശിപ്പിച്ചിരുന്നു. 

 "കുട്ടിയായ ഞാനും എന്റെ ലോകവും".,"എന്റെ സ്വപ്നം" എന്നീ വിഷയങ്ങളെ കുറിച്ച് കുട്ടികൾ സംസാരിച്ചു.. കുട്ടികൾക്ക് ഉന്നതരുമായി സംവദിക്കാനും , ഉള്ള വേദി കൂടി ആയി മാറി മാനവിയം വീഥി..

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുക,അവരെ സമൂഹത്തിൽ കൂടുതൽ ശാക്തീകരിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പ്രവീൺ എസ് ആർ

ഡെപ്യൂട്ടി ഡയറക്ടർ