തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അന്‍വറിൻ്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അന്‍വറിൻ്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പി വി അൻവറിൻ്റെ മലപ്പുറം ഒതായിയിലെ വീട്ടിലെത്തിയത്. ഡ്രെെവർ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിൻ്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘമെത്തി. മഞ്ചേരിയിലെ അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പാർക്കിലും പരിശോധന. കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതാണ് അന്വേഷിക്കുന്നത്.
അൻവറിൻ്റെ സഹായിയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിട്ടുണ്ട്. സ്ഥലത്തിൻ്റെ രേഖകൾ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന ഇ ഡി പരിശോധന. കഴിഞ്ഞ ദിവസം വിജിലൻസും പി വി അൻവറിൻ്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.പി വി അൻവർ ഇപ്പോൾ തൃണമൂല്‍ കോൺഗ്രസിലാണ്. നിലമ്പൂരിലെ എംഎൽഎ ആയിരുന്ന അൻവർ കഴിഞ്ഞ തവണ നിലമ്പൂരിൽ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.













