*മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്*
Keralanewsmedia
*മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്*
ഇന്ന് (ശനിയാഴ്ച)വൈകിട്ട് 6മണിയോടെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 31,42 578 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 11.28% ആണ്.വോട്ടർമാർ ഓൺലൈനായി 48,851 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 0.18 % വരും.
വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുക(Untraceable Forms)ളുടെ എണ്ണം 1,29,836 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.47% വരും. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു .
SIR പുരോഗതി സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ട്രൽ ലിറ്ററസി ക്ലബുകളുടേയും പിന്തുണയോടെ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നാളെയും തുടരുമെന്ന് ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.













