മുംബൈ സീ ലിങ്കിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ ഗോളമായി; യാത്രികർക്ക് അത്ഭുത രക്ഷ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിലെ ബാന്ദ്ര-വോർളി സീ ലിങ്കിൽ ഹോണ്ട കാർ തീഗോളമായി പൊട്ടിത്തെറിച്ചു. വോർളിയിൽ നിന്ന് ബാന്ദ്രയിലേക്ക് പോകുകയായിരുന്ന കാർ അമിത വേഗത കാരണം നിയന്ത്രണം നഷ്ടപ്പെട്ട് സീ ലിങ്ക് ഡിവൈഡറിൽ ഇടിച്ചു.കാറിന്റെ ബ്രേക്ക് തകരാറിലായതാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആഘാതം വളരെ ശക്തമായതിനാൽ കാർ സാരമായി തകർന്നു തീ പിടിച്ചു. കാറിൽ നാല് പേർ ഉണ്ടായിരുന്നു. ഇവരെല്ലാവരും കത്തുന്ന കാറിൽ നിന്ന് സുരക്ഷിതമായി പുറത്തുകടന്നു.ട്രാഫിക് പോലീസും അഗ്‌നിശമന സേനാംഗങ്ങളും പെട്ടെന്ന് തീ നിയന്ത്രണവിധേയമാക്കി. പ്രാഥമിക വിവരം അനുസരിച്ച് കാർ അമിത വേഗതയിലായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.













