അനധികൃത മദ്യക്കടത്ത്; കോഴിക്കോട്ട് 34 ലിറ്റർ മാഹി മദ്യവുമായി യു.പി. സ്വദേശി പിടിയിൽ
റിപ്പോർട്ട് :സുനിൽ നെയ്യാറ്റിൻകര
അനധികൃത മദ്യക്കടത്ത്; കോഴിക്കോട്ട് 34 ലിറ്റർ മാഹി മദ്യവുമായി യു.പി. സ്വദേശി പിടിയിൽ
കോഴിക്കോട്: അനധികൃത വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 34 ലിറ്റർ മാഹി മദ്യവുമായി ഉത്തർപ്രദേശ് സ്വദേശി കോഴിക്കോട് വെച്ച് എക്സൈസ് പിടിയിലായി. ദേവ്ദിൻ (34 വയസ്) എന്നയാളാണ് അറസ്റ്റിലായത്.
മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പരിശോധന ശക്തമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.
എക്സൈസ് ഇൻസ്പെക്ടർ ഷൈലേഷ്.പി.എംന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർ വിജയൻ.വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദിപ്.സി.വി, അശ്വിൻ.ബി, അഖിൽ.കെ.എം, മുഹമദ് അജ്മൽ.പി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.













