രേഖകളില്ലാതെ ഓട്ടോയിൽ കടത്തുകയായിരുന്ന ലക്ഷം രൂപയുമായി യുവാവ് നാദാപുരം എക്സൈസിന്റെ പിടിയിലായി

Keralanewsmedia

രേഖകളില്ലാതെ ഓട്ടോയിൽ കടത്തുകയായിരുന്ന ലക്ഷം രൂപയുമായി യുവാവ് നാദാപുരം എക്സൈസിന്റെ പിടിയിലായി

 നാദാപുരം : രേഖകളില്ലാതെഓട്ടോയിൽ കടത്തുകയായിരുന്ന 22.50 ലക്ഷം രൂപയുമായി യുവാവ് നാദാപുരം എക്സൈസിന്റെ പിടിയിലായി.കണ്ണൂർ ചെമ്പിലോട് പുതിയെടുത്ത് വീട്ടിൽ വിപിനെ(38) യാണ് എക്സൈസ് ഇൻസ്പെക്ടർ ആരോൺ കോശി വർഗീസും സംഘവും ചേർന്നു പിടികൂടിയത്.ഇന്നലെ രാത്രിയാണ് സംഭവം.നാദാപുരം -പെരിങ്ങത്തൂർ സംസ്ഥാന പാതയോടു ചേർന്ന റോഡിൽ വാഹന പരിശോധനയ്ക്കിടെ കെഎൽ 13 y 8221 നമ്പർ ഓട്ടോയിൽനിന്നാണ് പണം പിടികൂടിയത്.500 രൂപയുടെ 45 കെട്ടുകളാക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം സഹിതം യുവാവിനെ തുടർ നടപടികൾക്കായി നാദാപുരം പൊലിസിനു കൈമാറി.

രേഖകളില്ലാതെ ഓട്ടോയിൽ കടത്തുകയായിരുന്ന ലക്ഷം രൂപയുമായി യുവാവ് നാദാപുരം എക്സൈസിന്റെ പിടിയിലായി