കൊച്ചിയിലെ റെയിൽവേ ക്വാർട്ടേഴ്സിൽ ഭാര്യയും ഭർത്താവും പൊള്ളലേറ്റ നിലയിൽ. അന്വേഷണം ആരംഭിച്ച് പൊലീസ്

Keralanewsmedia

കൊച്ചിയിലെ റെയിൽവേ ക്വാർട്ടേഴ്സിൽ ഭാര്യയും ഭർത്താവും പൊള്ളലേറ്റ നിലയിൽ. അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി: ഭാര്യയെയും ഭർത്താവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.

കതൃക്കടവിലെ റെയിൽവേ ക്വാർട്ടേഴ്സിലെ താമസക്കാരനായ രാജസ്ഥാൻ സ്വദേശിയെയും ഭാര്യയെയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.ഇരുവരെയും പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഭാര്യയ്ക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

ഭർത്താവിന്റെ പൊള്ളൽ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ദക്ഷിണ റെയിൽവേയിൽ ടെക്നീഷ്യനാണ് രാജസ്ഥാൻ സ്വദേശി.

ഡീസൽ ഒഴിച്ച് തീ കൊളുത്തിയതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്