മരണാനന്തര ചടങ്ങിനിടെ മദ്യപാനത്തിന് പിന്നാലെ സംഘർഷം. ആറ്റിങ്ങലിൽ കിണറ്റിൽ വീണ് മൂന്ന് യുവാക്കൾക്ക് പരിക്ക്. ക രയിലെത്തിച്ചത് ഫയർഫോഴ്സ്
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം: മരണാനന്തര ചട
ങ്ങിനിടെ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കിണറ്റിൽ വീണ് മൂ ന്ന് പേർക്ക് പരിക്കേറ്റു. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപത്തെ വീട്ടി ലെ കിണറ്റിലകപ്പെട്ട യുവാക്കളെ ഫയ ർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷ പ്പെടുത്തി.മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് പേരടങ്ങുന്ന സംഘം മദ്യപിച്ച ശേഷം അടുത്ത പുരയിടത്തിലെ കിണറ്റിൻക രയിലിരുന്ന് സംസാരിക്കുകയായിരു ന്നു. ഇതിനിടെ ഇവർ തമ്മിൽ സംഘർ ഷമുണ്ടാവുകയും മൂന്ന് പേർ കിണറ്റി ലേക്ക് വീഴുകയായിരുന്നു.
അനൂപ്, സനു, ശ്യാം എന്നിവരാണ് കി ണറ്റിലകപ്പെട്ടത്. ഏകദേശം 50 അടി താഴ്ചയും ആറടിയോളം വെള്ളവുമു ള്ള കിണറ്റിലേക്കാണ് ഇവർ വീണത്. തുടർന്ന് നാട്ടുകാർ ഒരാളെ കരയിലെ ത്തിച്ചെങ്കിലും രണ്ട് പേർക്ക് കയറാനാ യില്ല.
ഇതോടെയാണ് ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി റോപ്പും നെറ്റും ഉപയോഗിച്ച് കിണറ്റിൽ കുടുങ്ങിയവരെ കരയിലെത്തിച്ചത്













