ശിവഗിരി തീര്‍ത്ഥാടനത്തിന് ഉദയാസ്തമന ഗുരുദേവ കീര്‍ത്തനാലാപനവും ഗുരുചരിത പ്രഭാഷണവും : ഭക്തജനങ്ങള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം

Keralanewsmedia

ശിവഗിരി : ശിവഗിരി തീര്‍ത്ഥാടനം പ്രമാണിച്ച് ഡിസംബര്‍ 21, 22 തീയതികളില്‍ ഗുരുദേവ ഭക്തര്‍ക്കായി ഗുരുദേവ കീര്‍ത്തനാലാപനവും ഗുരുചരിത പ്രഭാഷണങ്ങളും നടത്താവുന്നതാണ്. ഗുരുദേവനെ സ്തുതിച്ചുകൊണ്ട് മഹാത്മാക്കള്‍ എഴുതിയ സ്തുതികള്‍ ഭക്തജനങ്ങള്‍ക്ക് ആലാപനം ചെയ്യാനാകും. ഒരാള്‍ക്ക് 5 മിനിറ്റാണ് സമയം. രാവിലെ ആരംഭിക്കുന്ന സങ്കീര്‍ത്തനാലാപനം സായംസന്ധ്യ വരെ തുടരുന്നതായിരിക്കും. ഗുരുദേവ പാദങ്ങളില്‍ ഗുരുകീര്‍ത്തനം ചൊല്ലി ഗുരുകീര്‍ത്തനാലാപനം ഒരര്‍ച്ചനയായി സമര്‍പ്പിച്ച് അനുഗ്രഹം നേടാവുന്നതാണ്. അതുപോലെ ഇക്കാലംവരെയും ഒരു ഗ്രന്ഥത്തിലും പ്രസാദനം ചെയ്തിട്ടില്ലാത്ത ഗുരുദേവന്‍റെയും ശിഷ്യന്മാരുടെയും ചരിത്രകഥകള്‍ ഭക്തജനങ്ങള്‍ക്ക് പ്രഭാഷണമായി അവതരിപ്പിക്കാം. ശിവഗിരിയിലെത്തി ഭജിച്ച് ഓരോരുത്തര്‍ക്കും ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ വെളിപ്പെടുത്താനാകും. ഒരാള്‍ക്ക് 10 മിനിറ്റ് നേരമാണ് സമയമെന്ന് തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വാമി അസംഗാനന്ദഗിരി, ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി, ശിവഗിരി മഠം വര്‍ക്കല. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലും ഫോണിലും ബന്ധപ്പെടാവുന്നതാണ് 9048963089