*ചരിത്രത്തിൽ ഇന്ന്.(9/12/2025)*.

Keralanewsmedia

*ചരിത്രത്തിൽ ഇന്ന്.(9/12/2025)*.

*ചരിത്രത്തിൽ ഇന്ന്.(9/12/2025)*.

1. *ലോക അഴിമതി വിരുദ്ധ ദിനം* 

2. *ക്രിസ്മസ് കാർഡ് ദിനം* 

3. *ലോക രോഗീ സുരക്ഷാദിനം*. 

4.1608- പാരഡൈസ് ലോസ്റ്റ്‌ എന്ന മഹാകാവ്യം ഉൾപ്പെടെ നിരവധി സാഹിത്യ സൃഷ്ടികൾ ലോക സാഹിത്യത്തിന് സംഭാവന ചെയ്ത ആംഗലേയ കവി *ജോൺ മിൽട്ടൺ* ലണ്ടനിൽ ജനിച്ചു. 

5.1870- *വെല്ലൂർ മെഡിക്കൽ കോളേജിന്റെ സ്ഥാപകയായ അമേരിക്കൻ വനിത ഡോ. ഐഡ സ്‌കഡർ ജനിച്ചു* 

6.1889- *മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഇന്ദുലേഖയുടെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചു* (രചയിതാവ് ഒ. ചന്തുമേനോൻ ). 

7.1919- കേരള മുഖ്യമന്ത്രിയും കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന *ഇ. കെ. നായാനാർ* കണ്ണൂർ ജില്ലയിലെ *കല്യാശേരിയിൽ* ജനിച്ചു. 

8.1919- ഗായകനും സംഗീതസംവിധായകനുമായ *ദക്ഷിണാമൂർത്തി* ആലപ്പുഴയിൽ ജനിച്ചു. 

9.1952- ലണ്ടൻ നഗരത്തെ നാലു ദിവസം അന്ധകാരത്തിലാക്കിയ *ഗ്രേറ്റ്‌ സ്മോഗ് ഓഫ് 1952* നു ശേഷം നഗരത്തിൽ സൂര്യപ്രകാശം കടന്നുവന്നു. 

10.1953- കമ്മ്യുണിസ്റ്റ് അനുഭാവികളായ തൊഴിലാളികളെയെല്ലാം പിരിച്ചുവിടുമെന്നു ജനറൽ ഇലക്ട്രിക് പ്രഖ്യാപിച്ചു. 

11.1988- നാടകകൃത്തും സാഹിത്യകാരനുമായ *കൈനിക്കര കുമാരപിള്ള* അന്തരിച്ചു. 

12.1990- *പോളണ്ടിലെ ലേ വലേസ* നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റായി. 

13.2012- ഉൽപ്പന്നങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഇലക്രോണിക് രീതിയിൽ രേഖപ്പെടുത്തുന്ന *ബാർകോഡ്* സംവിധാനം വികസിപ്പിച്ചെടുക്കുന്നതിൽ പ്രമുഖനായ നോർമൻ വുഡ്ലാന്റ് ജോസഫ് അന്തരിച്ചു.