*പ്രധാന വാർത്തകൾ*
Keralanewsmedia gmail
*പ്രധാന വാർത്തകൾ*
*09-12-2025*
1. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 6 മണി മുതൽ ആരംഭിച്ചു. വോട്ടെടുപ്പ് തുടരുന്നു...
2. തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ 180 ഏക്കര്‍ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റിന് കൈമാറാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതോടെ കേരളത്തിന് അത് പുതിയ വ്യവസായ കുതിപ്പാകും.
3. ദേശീയപാതകളിൽ കാത്തുകെട്ടികിടന്ന് ടോള്‍ നൽകുന്ന നിലവിലെ സമ്പ്രദായം അവസാനിപ്പിച്ച് യാത്രക്കാര്‍ക്ക് തടസമില്ലാത്ത പുതിയ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
4. രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയ സംഗതനിൽ10,000-ത്തിലധികം അധ്യാപക, അനധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു
5. എച്ച് വൺ ബി വിസ അപേക്ഷകരുടെയും എച്ച് 4 ആശ്രിതരുടെയും സൂക്ഷ്മപരിശോധന നടപടികൾ വിപുലീകരിച്ച് യു.എസ് സർക്കാർ.
6. ഇന്ത്യയെയും റഷ്യയെയും കൂടുതല്‍ അടുപ്പിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍.
7. കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഒരു തസ്തികയിലേക്ക് അഭിമുഖവും നടത്താനും ഒമ്പത് തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി
8. ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ നടപടിയില്‍ പുതിയൊരു മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സവിശേഷ തിരിച്ചറിയല്‍ അതോറിട്ടി (UIDAI).
9. കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ.
10. 2026 ഫിഫ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകൾ ഏതെല്ലാമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി
_________________________













