സാംസ്കാരിക ബഹുസ്വരതയുടെ മഹാസംഗമം: ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡിസംബർ 20 മുതൽ എറണാകുളത്ത്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

സാംസ്കാരിക ബഹുസ്വരതയുടെ മഹാസംഗമം: ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡിസംബർ 20 മുതൽ എറണാകുളത്ത്

സാംസ്കാരിക ബഹുസ്വരതയുടെ മഹാസംഗമം: ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡിസംബർ 20 മുതൽ എറണാകുളത്ത്

കൊച്ചി: ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തിക്കാട്ടുന്ന ലക്ഷ്യത്തോടെ, സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന 'ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്' 2025 ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് നടക്കും.

ഡിസംബർ 20-ന് രാവിലെ എറണാകുളം ദർബാർ ഹാളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കോൺഗ്രസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കലാസാംസ്കാരിക പ്രതിഭകൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കും.

'സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം' എന്നീ സന്ദേശങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. മതം, വർണ്ണം, വംശം തുടങ്ങിയ സങ്കുചിത താല്പര്യങ്ങൾക്ക് അതീതമായി ഒരു സാംസ്കാരിക കൂട്ടായ്മ രാജ്യത്തിന് ആവശ്യമാണെന്നും സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന സംസ്കാരത്തെ തുരങ്കം വയ്ക്കുന്ന പ്രവണതകൾക്കെതിരെയുള്ള മുന്നേറ്റമാണിതെന്നും ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന്റെ ലോഗോ ഡോ. എം. ലീലാവതി പ്രകാശന ചടങ്ങിൽ ഡോ. എം. ലീലാവതി അഭിപ്രായപ്പെട്ടു.

കവി സച്ചിദാനന്ദൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ആദ്യകാല നാടക പ്രവർത്തകയായ നിലമ്പൂർ ആയിഷ മുഖ്യാതിഥിയായിരുന്നു.ഡോ. ദിവ്യ എസ് അയ്യർ (സാംസ്കാരിക വകുപ്പ് ഡയറക്ടർ), ഡോ. സെബാസ്റ്റ്യൻ പോൾ, മുരളി ചീരോത്ത് (ലളിതകലാ അക്കാദമി ചെയർമാൻ), എബ്രഹാം മാത്യു (കേരള ബുക്ക് മാർക്ക് സെക്രട്ടറി), ഡോ. പ്രമോദ്പയ്യന്നുർ (ഭാരത് ഭവൻ സെക്രട്ടറി), ചലച്ചിത്ര പ്രവർത്തകരായ സരയൂമോഹൻ, കുക്കുപരമേശ്വരൻ, നീനാ ക്കുറുപ്പ്, ടി. ടി ശിവരാജ് എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

എറണാകുളത്തെ എട്ട് വേദികളിലായി മൂന്ന് ദിനരാത്രങ്ങളിലാണ് പരിപാടികൾ അരങ്ങേറുക. സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം എന്നീ മേഖലകളിലെ പ്രമുഖർ ഒത്തുചേരും. സംവാദങ്ങൾ, കലാവിഷ്കാരങ്ങൾ, ശില്പകലാ പ്രദർശനങ്ങൾ, ലോക ക്ലാസ്സിക്ക് കൃതികളുടെ വായനയും സംവാദവും, തെരുവു അവതരണങ്ങൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ, ചലച്ചിത്രമേള, ഗോത്ര-നാടൻ-ക്ലാസിക്കൽ കലാവതരണങ്ങൾ എന്നിവ കോൺഗ്രസ്സിന്റെ ഭാഗമാകും. ട്രാൻസ്ജെൻഡേർഡ്, ഭിന്നശേഷി അവതരണങ്ങൾ, ന്യൂനപക്ഷ സാമൂഹ്യ കൂട്ടായ്മ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും.