*ഷാജി ബേബിജോൺ നിര്യാതനായി*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ഷാജി ബേബിജോൺ നിര്യാതനായി*

*ഷാജി ബേബിജോൺ നിര്യാതനായി*

സഖാവ് ബേബി ജോണിൻ്റെ പ്രിയപുത്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സഖാവ് ഷിബു ബേബിജോണിൻ്റെ ജേഷ്ഠ സഹോദരൻ ഷാജി ബേബിജോൺ ( 65) ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.

അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം 16.12.2025 ചൊവ്വാഴ്ച രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റൽ സമീപമുള്ള വസതിയിൽ കൊണ്ടുവരും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലിൽ വീട്ടിൽ ഭൗതികദേഹം എത്തിക്കും. 3 മണിക്ക് നീണ്ടകര സെൻ്റ്.സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് സംസ്ക്കാര കർമ്മങ്ങൾ നടത്തപ്പെടും. 

ശ്രീ.ഷാജി ബേബിജോൺ നമ്മുടെ രാജ്യത്ത് അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ഭാര്യ റീത്ത, മക്കൾ ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ