*മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്*
Keralanewsmedia. Online
*മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വാർത്താക്കുറിപ്പ്*
ഇന്ന് ( തിങ്കളാഴ്ച)വൈകിട്ട് 6മണിയോടെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 27807680ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 99.84% ആണ്.*Uncollectable Forms* ൻ്റെ എണ്ണം (absent,death ,shift , others etc) 2507675ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഫോമുകൾ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർഎത്രയും വേഗം പൂരിപ്പിച്ച് ബിഎൽ ഒ മാരെ ഏല്പിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.
ഇന്ന് വൈകുന്നേരം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ ഓൺലൈൻ യോഗത്തിൽ, ജില്ലകളിലെ 85% ബൂത്തുകളിലും ബി എൽ എ - ബി എൽ ഒ മീറ്റിംഗുകൾ നടന്നതായും BLO മാർ BLA മാർക്ക് ASD ലിസ്റ്റ് കൈമാറിയതായും ജില്ലാ കളക്ടർമാർ അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി സ്ഥലങ്ങളിൽ നാളെ മീറ്റിംഗുകൾ നടത്തി ASD ലിസ്റ്റ് കൈമാറുന്നതായിരിക്കുമെന്ന് ജില്ലാകളക്ടർമാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.













