ബ്രസീലിൽ ശക്തമായ കാറ്റിൽ 24 മീറ്റർ നീളമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പ്രതിമ തകർന്നു
Keralanewsmedia. Online
[12/16, 12:30] KERALA NEWS MEDIA: ബ്രസീലിയ: ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ പോർട്ടോ അലെഗ്രെയ്ക്ക് സമീപമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ 24 മീറ്റർ നീളമുള്ള പ്രതിമ ശക്തമായ കാറ്റിൽ തകർന്നുവീണു. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഹവാനിലെ ഒരു റീട്ടെയിൽ സ്റ്റോറിന് പുറത്തുള്ള കാർ പാർക്കിംഗ് ഏരിയയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.
ശക്തമായ കാറ്റിൽ പ്രതിമ ചരിഞ്ഞ് വീഴുന്നത് കാണാം. പ്രതിമ തകർന്നുവീഴുമ്പോൾ നിരവധി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിരുന്നു.













