എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷന്‍ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷന്‍ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷന്‍ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

 സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷന്‍ പ്രവേശനത്തിനായി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സുകള്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യോഗ, കൗണ്‍സലിംഗ് സൈക്കോളജി, ലോജിസ്റ്റിക് ആന്‍ഡ് ഷിപ്പിംഗ് മാനേജ്മെന്‍റ്, ബ്യൂട്ടികെയര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ്, ആയുര്‍വേദ പഞ്ചകര്‍മ്മ അസിസ്റ്റന്‍റ്, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്, ഫസ്റ്റ് എയ്ഡ് ഇന്‍ മെന്‍റല്‍ ഹെല്‍ത്ത്, അപ്ലൈഡ് കൗണ്‍സലിംഗ്, ജറിയാട്രിക് കൗണ്‍സലിംഗ് ആന്‍റ് പാലിയേറ്റീവ് കെയര്‍, വെല്‍നസ് സെന്‍റര്‍ മാനേജ്മെന്‍റ്, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്‍റ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ്, മാനേജ് മെന്‍റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോര്‍ഡേഴ്സ്, കമ്പ്യൂട്ടര്‍ കോഴ്സസ്, ഭരതനാട്യം, മാര്‍ഷ്യല്‍ ആര്‍ട്സ്, ട്രെയിനേഴ്സ് ട്രെയിനിംഗ്, ലൈഫ് സ്കില്‍സ് എഡ്യുക്കേഷന്‍ തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതിലധികം കോഴ്സുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കോഴ്സിന്‍റെ വിശദാംശങ്ങള്‍ അറിയാന്‍ www.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നം: 0471-2325101, 8281114464. 18 വയസ്സിനുമേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ഓണ്‍ലൈനായി https://app.srccc.in/ register എന്ന ലിങ്കിലൂടെ 2025 ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: Director State Resource Centre Nandavanam, Vikasbhavan P.O. Thiruvananthapuram – 33 Ph.No: 0471-2325101, 8281114464