*ഇന്നത്തെ ദിവസഫലം
Keralanewsmedia
💫🌹💫
*ഇന്നത്തെ ദിവസഫലം*
26.12.2025 (1201 ധനു 11) വെള്ളി ( ചതയം 05:09)
*മേടക്കൂറ്*
(അശ്വതി,ഭരണി, കാര്‍ത്തിക1/4)
ശുഭാപ്തി വിശ്വാസം നല്‍കുന്ന വാര്‍ത്തകളും അനുഭവങ്ങളും ഉണ്ടാകും. തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയും പ്രതീക്ഷിക്കാം.
*ഇടവക്കൂറ്*
(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇന്ന് പ്രയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. സര്‍ക്കാര്‍ ഔദ്യോഗിക കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.
*മിഥുനക്കൂറ്*
(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)
വലിയ ഉത്തരവാദിത്വവും നഷ്ട സാദ്ധ്യതയും ഉള്ള കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കണം. ഭാഗ്യ പരീക്ഷണം അനുകൂലമല്ല.
*കര്‍ക്കിടകക്കൂറ്*
(പുണര്‍തം 1/4, പൂയം,ആയില്യം)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ജാഗ്രതയോടെ വേണം. സാമ്പത്തിക തടസ്സം , കുടുംബ വൈഷമ്യം മുതലായവ വരാവുന്ന ദിനം.
*ചിങ്ങക്കൂറ്*
(മകം, പൂരം,ഉത്രം 1/4)
കാര്യ സാദ്ധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. അദ്ധ്വാനത്തിന് മതിയായ പ്രതിഫലം ലഭിക്കും.
*കന്നിക്കൂറ്*
(ഉത്രം3/4,അത്തം, ചിത്തിര1/2)
നന്മയും പ്രതീക്ഷാ നിര്‍ഭരമായ അനുഭവങ്ങളും വരാവുന്ന ദിനം. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
*തുലാക്കൂറ്*
(ചിത്തിര1/2,ചോതി, വിശാഖം3/4)
അദ്ധ്വാനവും ക്ലേശവും വര്‍ദ്ധിക്കുന്നതിനാല്‍ ആരോഗ്യ വൈഷമ്യങ്ങള്‍ക്ക് സാദ്ധ്യത കാണുന്നു. നഷ്ട സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.
*വൃശ്ചികക്കൂറ്*
(വിശാഖം1/4, അനിഴം,തൃക്കേട്ട)
പല കാര്യങ്ങളും പ്രതീക്ഷിച്ച പ്രകാരം മുന്നേറാന്‍ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. സുപ്രധാന പ്രവൃത്തികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിനമല്ല.
*ധനുക്കൂറ്*
(മൂലം,പൂരാടം,ഉത്രാടം 1/4)
മനോസുഖം, സാമ്പത്തിക ലാഭം, അംഗീകാരം എന്നിവയ്ക്ക് സാദ്ധ്യതയേറിയ ദിനം. അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും.
*മകരക്കൂറ്*
(ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
മനഃസംഘര്‍ഷം വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിനം. പ്രധാന കാര്യങ്ങള്‍ വേണ്ടത്ര ആലോചനയോടെയും ഈശ്വര ചിന്തയോടെയും ആകണം.
*കുംഭക്കൂറ്*
(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
സാമ്പത്തിക നേട്ടവും തൊഴില്‍ ലാഭവും വരാന്‍ ഇടയുള്ള ദിനം. വ്യാപാരത്തില്‍ അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും.
*മീനക്കൂറ്*
(പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം നേരിടണം. അമിത ചിലവുകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്













