2026 നെ വരവേറ്റ് ലോകം; കിരിബാത്തി ദ്വീപില്‍ പുതുവല്‍സരം പിറന്നു...

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

2026 നെ വരവേറ്റ് ലോകം; കിരിബാത്തി ദ്വീപില്‍ പുതുവല്‍സരം പിറന്നു...

കേരള ന്യൂസ്‌ മീഡിയ

2026 നെ വരവേറ്റ് ലോകം; കിരിബാത്തി ദ്വീപില്‍ പുതുവല്‍സരം പിറന്നു...

പുതുപ്രതീക്ഷകളോടെ 2026 നെ വരവേറ്റ് ലോകം. പുതുവൽസരം ആദ്യമെത്തുന്ന വിദൂര പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ 2026 പിറന്നു. തൊട്ടുപിന്നാലെ സമോവയിലും ടോംഗയിലും പുതുവർഷമെത്തും.

കിരിബാത്തിക്ക് പിന്നാലെ ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവൽസരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ 2026 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവർഷം എത്തുന്നത് യുഎസിലെ സ്ഥ‌ലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക.പസഫിക് സമുദ്രത്തിൻ്റെ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം വ്യാപിച്ചു കിടക്കുന്ന ദ്വീപാണ് 33 അറ്റോളുകൾ ചേർന്ന കിരിബാത്തി.

ഏകദേശം 116,000 ആണ് ഇവിടത്തെ ജനസംഖ്യ.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H