ശബരിമലയിൽ വൻകൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വർണം കവർന്നു

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ശബരിമലയിൽ വൻകൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വർണം കവർന്നു

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം 

ശബരിമലയിൽ വൻകൊള്ള; പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വർണം കവർന്നു

ശബരിമല സ്വർണക്കൊള്ളയുടെ വ്യാപ്തിയേറുന്നു. വൻകൊള്ളയുടെ വിവരങ്ങളാണ് എസ്ഐടി അന്വേഷണത്തിൽ പുറത്തുവരുന്നത്. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലുണ്ടായിരുന്ന സ്വർണവും കൊള്ളയടിച്ചു. ഏഴുപാളികളിലെ സ്വർണം നഷ്ടമായെന്ന് കണ്ടെത്തൽ. ശിവ, വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു. എസ്പെഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകളുള്ളത്.

അതേസമയം,

പ്രഭാമണ്ഡലത്തിലും കട്ടിള പാളികൾക്ക് മുകളിലുള്ള ശിവ, വ്യാളീരൂപങ്ങിലും പൊതിഞ്ഞ സ്വർണം കടത്തികൊണ്ടുപോയതായി. ഇവ ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേർതിരിച്ചതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ ഹാജരാക്കിയ സ്വർണത്തേക്കൾ കൂടുതൽ ഇനി കണ്ടെത്താനുണ്ട്. ഇതിനായി അന്വേഷണം തുടരുകയാണെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. പണിക്കൂലിയായി എടുത്ത സ്വർണം കേസിലെ പ്രതിയായ സ്‌മാർട്ട്https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.

 സോണിയാഗാന്ധിയെ കണ്ടതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി എസ്.ഐ.ടിയോട് വെളിപ്പെടുത്തി.. ഇന്നലെയാണ് പോറ്റിയെ എസ്.ഐ.ടി വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H