*‘നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിൽ അല്ല’; വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ*

റിപ്പോർട്ട്‌ സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*‘നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിൽ അല്ല’; വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ*

*‘നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിൽ അല്ല’; വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ*

*ചെന്നൈ:* നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിൽ അല്ലെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. ശക്തി ക്ഷയിച്ചെങ്കിലും ഐഐഡിഎംകെയും ഡിഎംകെയും തമ്മിലായിരിക്കും പോരാട്ടമെന്നും, ദുർബലമായെങ്കിലും ഐഐഎഡിഎംകെ തന്നെയാണ് തങ്ങളുടെ പ്രധാന എതിരാളിയെന്നുമാണ് ഉദയനിധി പറഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് പോരാട്ടമെന്ന വിജയുടെ അവകാശ വാദത്തെ തള്ളിക്കൊണ്ടായിരുന്നു ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്. ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോൽപ്പിക്കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉദയനിധി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിജയ്‌യുടെ പേര് നേരിട്ട് പരാമർശിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ അഭിമുഖത്തിൽ ഉണ്ടായിരുന്നില്ല.

2026 ൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണെന്നും. 100 ശതമാനം വിജയം തങ്ങളോടൊപ്പമായിരിക്കുമെന്നും എന്നും വിജയ് മുൻപ് പറഞ്ഞിരുന്നു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിന് പിന്നാലെയായിരുന്നു വിജയ്യുടെ ഈ പരാമർശം. ജനറല്‍ കൗൺസിലില്‍ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെയാണ് തീരുമാനിച്ചിട്ടുള്ളത്.