*പ്രസിഡന്റ്സ് ട്രോഫി: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കലക്ടറുടെ ടീമിന് ജയം*
Keralanewsmedia
*പ്രസിഡന്റ്സ് ട്രോഫി: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കലക്ടറുടെ ടീമിന് ജയം*
അഷ്ടമുടി കായലിന്റെ ഓളങ്ങളിൽ തുഴപ്പാടിന്റെ ആവേശം ഉണരും മുമ്പേ ആവേശത്തിന് കൊടിയേറ്റമായി കരയിലും കായിക പിരിമുറുക്കം. സൗഹൃദം പേരിലൊതുക്കി ഏറ്റുമുട്ടിയ കാൽപന്തുകളിയാണ് ആവേശത്തിന്റെ വിളംബരം തീർത്തത്.
പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിജയിച്ചത് ജില്ല കലക്ടറുടെ ടീം. ജില്ല സ്പോർട്സ് കൗൺസിലിന്റെ ടീമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജില്ലാ കലക്ടറുടെ ടീമിന്റെ മിന്നുന്ന ജയം













