സ്ഥാനാർഥിയുടെ മരണം; പിറവം ഓണക്കൂർ വാർഡിലെ മാറ്റിവച്ച തെരഞ്ഞെടുപ്പ് നടന്നു, വോട്ടെണ്ണൽ ഇന്ന്

റിപ്പോർട്ട്‌ :ദൗ ലത് ഷാ എം

സ്ഥാനാർഥിയുടെ മരണം; പിറവം ഓണക്കൂർ വാർഡിലെ മാറ്റിവച്ച തെരഞ്ഞെടുപ്പ് നടന്നു, വോട്ടെണ്ണൽ ഇന്ന്

സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മാറ്റിവച്ച പിറവം പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്‌ ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പ് നടന്നു. നാലുപേരാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. വോട്ടെണ്ണൽ ഇന്ന് നടക്കും.

എൽ ഡി എഫ് സ്ഥാനാർഥിയായി സി ബി രാജീവ് ആണ് മത്സരിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയായി ജോസ് ടി പി തെളിയാമ്മേൽ, എൻ ഡി എ സ്ഥാനാർഥിയായി ശ്രീകാന്ത് എന്നിവരും മത്സര രംഗത്തുണ്ടായി. യു ഡി എഫ് വിമതർ രൂപീകരിച്ച ഐക്യമുന്നണിയുടെ പേരിൽ കെ എ പൗലോസും മത്സരിച്ചുഎറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ച ഏക ഗ്രാമപഞ്ചായത്ത് വാർഡായിരുന്നു ഓണക്കൂർ. യു ഡി എഫ് സ്ഥാനാർഥി ആയിരുന്ന സി എസ് ബാബുവിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ ഒൻപതിന്‌ പുലർച്ചെ ആയിരുന്നു ഇദ്ദേഹത്തിന്റെ മരണം.

അതേസമയം ഓണക്കൂർ ഗവൺമെന്റ് യുപി സ്കൂളിൽ ആയിരുന്നു വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ നടക്കും..