അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനം രണ്ടാം ദിനം
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജീവ് ഗോപാലൻ
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമ്മേളനം രണ്ടാം ദിനം
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം അഖിലേന്ത്യ പ്രസിഡൻ്റ് പി കെ ശ്രീമതി ടീച്ചർ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലും, സംസ്ഥാന സെക്രട്ടറി സി എസ് സുജാത അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം ഇന്നലെ നടന്ന പൊതു ചർച്ച ഇന്നും തുടരും.
കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്രം സംസ്ഥാനത്തിന് മേൽ ഏർപ്പെടുത്തി കൊണ്ടിരിക്കുന്ന സാമ്പത്തിക ഉപരോധവും കേരളത്തിനുള്ള കേന്ദ്ര അവഗണനയും അവസാനിപ്പിക്കുക, മഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനം പ്രേമയം പാസാക്കി. നാളെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെയാണ് സമ്മേളനം അവസാനിക്കുക.തിരുവനന്തപുരത്ത് കാനത്തില്‍ ജമീല നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. മഹിള അസോസിയേഷന്‍ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ ഇന്നലെ സമ്മേളനം ഉദ്ഘാടനം ചെയ്തു. 700 ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ടിരിക്കുന്നത്.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













