*ആരാ ചർച്ച നടത്തുന്നത്? ഞങ്ങളെ ഓർത്ത് ആരും കരയേണ്ട; എൽഡിഎഫിൽ ഹാപ്പി: ജോസ് കെ മാണി*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ആരാ ചർച്ച നടത്തുന്നത്? ഞങ്ങളെ ഓർത്ത് ആരും കരയേണ്ട; എൽഡിഎഫിൽ ഹാപ്പി: ജോസ് കെ മാണി*

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌:സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ആരാ ചർച്ച നടത്തുന്നത്? ഞങ്ങളെ ഓർത്ത് ആരും കരയേണ്ട; എൽഡിഎഫിൽ ഹാപ്പി: ജോസ് കെ മാണി*

14.01.2026 ബുധൻ 

*കോട്ടയം:* കേരള കോൺ​ഗ്രസ് എമ്മിന്റെ രാഷ്ട്രീയനിലപാടിനെക്കുറിച്ച് ഇപ്പോൾ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിൽ കേരള കോൺ​ഗ്രസ് എം ഉറച്ചു നിൽക്കുമെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ എന്തിനാണ് മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചയെന്ന് ജോസ് കെ മാണി ചോദിച്ചു. ആരാ ഈ ചർച്ച നടത്തുന്നത്. കേരള കോൺ​ഗ്രസിന്റെ നിലപാട് ഇടതുപക്ഷത്തിനൊപ്പമാണെന്ന് പലവട്ടം ആവർത്തിച്ചതാണ്. എല്ലാ ദിവസവും ഈ നിലപാട് പറയേണ്ട കാര്യമില്ല. യുഡിഎഫിൽനിന്ന് കേരള കോൺ​ഗ്രസ് എമ്മിനെ പുറത്താക്കുകയായിരുന്നു. അതിനുശേഷം ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഉറച്ച നിലപാടാണ്. എൽഡിഎഫിൽ ഞങ്ങൾ ഹാപ്പിയാണ്.- ജോസ് കെ മാണി പറഞ്ഞു.

പാർടിക്കുള്ളിൽ ഒരു ഭിന്നതയും ഇല്ല. അ‍ഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കും. ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ തങ്ങളെ എന്തിനാണ് കുറ്റംപറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H