കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കേരള സ്പോർട്സ് കൗൺസിൽ അംഗീകൃതമായി സംഘടിപ്പിച്ച 46-ാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ജയ് ഭാരത് കരാട്ടെ ടീംമിന് മികച്ച നേട്ടം
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
ജയ് ഭാരത് കരാട്ടെ ടീമിന് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം
കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കേരള സ്പോർട്സ് കൗൺസിൽ അംഗീകൃതമായി സംഘടിപ്പിച്ച 46-ാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ജയ് ഭാരത് കരാട്ടെ ടീം മികച്ച പ്രകടനം കാഴ്ചവച്ചു.
ജനുവരി 10, 11 തീയതികളിലായി കോട്ടയത്ത് നടന്ന ചാമ്പ്യൻഷിപ്പിൽ കേഡറ്റ് (14–15), ജൂനിയർ (16–17), അണ്ടർ-21 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ടീം കത്ത, കത്ത, കുമിത്തെ ഇനങ്ങളിലായി ജയ് ഭാരത് കരാട്ടെ ടീം 1 ഗോൾഡ്, 1 സിൽവർ, 3 ബ്രോൺസ് മെഡലുകൾ സ്വന്തമാക്കി.
ഷിഹാൻ വിനീതിന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തുന്ന ജയ് ഭാരത് കരാട്ടെ ടീമിലെ താരങ്ങൾ വിവിധ ഇനങ്ങളിൽ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. കുമിത്തെ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ നഹ്മൽ, ടീം കത്തയിൽ സിൽവർ മെഡൽ നേടിയ അരുണിമ, അഷ്ടമി, ആയിഷ റിയ, ലിയ മേരി സിസിൽ എന്നിവർ ടീമിന്റെ അഭിമാനമായി.
കുമിത്തെ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടിയ അരുണിമ, ആയിഷ റിയ എന്നിവർ ഓരോന്നിലധികം മെഡലുകൾ നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.. ഗൗരിലക്ഷ്മിയാണ് മറ്റൊരു ബ്രോൺസ് മെഡൽ ജേതാവ്
ജയ് ഭാരത് കരാട്ടെ ടീമിന്റെ ഈ വിജയം പരിശീലകർക്കും താരങ്ങൾക്കും സ്ഥാപനത്തിനും അഭിമാനമായി.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













