റേഷന്‍ കടകളുടെ വൈവിധ്യവത്കരണം; ‘എല്ലാ റേഷന്‍ കടകളും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കും’: മന്ത്രി ജി ആർ അനിൽ

Keralanewsmedia

റേഷന്‍ കടകളുടെ വൈവിധ്യവത്കരണം; ‘എല്ലാ റേഷന്‍ കടകളും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കും’: മന്ത്രി ജി ആർ അനിൽ

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം 

റേഷന്‍ കടകളുടെ വൈവിധ്യവത്കരണം; ‘എല്ലാ റേഷന്‍ കടകളും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കും’: മന്ത്രി ജി ആർ അനിൽ

റേഷന്‍ കടകളുടെ വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായി റേഷന്‍കടകള്‍ വഴി വിവിധ സേവനങ്ങള്‍ ലഭ്യമാക്കി, അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള എല്ലാ റേഷന്‍ കടകളെയും ഘട്ടം ഘട്ടമായി K Store-കളാക്കി കൂടുതല്‍ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നിലവില്‍ സംസ്ഥാനത്ത് 2188 കെ-സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

MSME ഉത്പന്നങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, കശുവണ്ടി വികസന കോര്‍പ്പറെഷന്‍ ഉത്പന്നങ്ങള്‍, ചോട്ടു ഗ്യാസ്, CSC സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ K Store-കള്‍ മുഖേന ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം താലൂക്കിലെ FPS 141 ആം നമ്പര്‍ കെ-സ്റ്റോറിന്‍റെ ഉത്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. K Store – കള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടൂ.

അണ്ടൂര്‍കോണം പഞ്ചായത്ത് പ്രസിഡന്റ്‌ അര്‍ച്ചന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കാര്‍ത്തിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ V S ബിന്ദു കവി, വാര്‍ഡ്‌ മെമ്പര്‍ സുമിന നവാസ്, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ വി, താലുക്ക് സപ്ലൈ ഓഫീസര്‍ സിന്ധു ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H