മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് AMMA യുടെ ക്ലീൻ ചിറ്റ്; അപേക്ഷ നൽകിയാൽ ദിലീപിന്‍റെ അംഗത്വത്തെ പറ്റി ആലോചിക്കുമെന്നും സംഘടന
റിപ്പോർട്ട് :ദൗ ലത് ഷാ എം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:ദൗ ലത് ഷാ എം
മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് AMMA യുടെ ക്ലീൻ ചിറ്റ്; അപേക്ഷ നൽകിയാൽ ദിലീപിന്‍റെ അംഗത്വത്തെ പറ്റി ആലോചിക്കുമെന്നും സംഘടന
മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് എ എം എം എ. അന്വേഷണം പൂർത്തിയായതായും 11 ആളുകളുടെ മൊഴികൾ രേഖപ്പെടുത്തിയെന്നും വിവാദം അന്വേഷിച്ച സമിതി മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്നു വന്ന ഒരു ആരോപണം മാത്രമാണിതെന്നും ഈ ആരോപണം തെറ്റാണെന്നും കണ്ടെത്തിയതായും എ എം എം എ പ്രസിഡന്‍റ് ശ്വേതാ മോനോൻ പറഞ്ഞു.
കെപിഎസി ലളിതയ്ക്ക് മെമ്മറി കാർഡ് കൈമാറി എന്ന് കുക്കു പരമേശ്വരൻ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ നിര്യാണത്തോടെ അന്വേഷണം അവസാനിപ്പിച്ചെന്നും ശ്വേതാ മോനോൻ വ്യക്തമാക്കി.
പരാതിക്കാർക്ക് അന്വേഷണ റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതിക്കാർക്ക് നിയമ നടപടികൾ സ്വീകരിക്കാമെന്നും അവർ അറിയിച്ചു. 35 പേജുള്ള റിപ്പോർട്ട് ജനറൽബോഡിയിൽ അവതരിപ്പിക്കുമെന്നും എ എം എം എ പ്രസിഡന്‍റ് വ്യക്തമാക്കി. നടൻ ദിലീപ് നിലവിൽ അമ്മയിൽ അംഗമല്ല എന്നും അപേക്ഷ നൽകിയാൽ ചർച്ച ചെയ്ത തീരുമാനിക്കും എന്നും ശ്വേതാ മേനോൻ പറഞ്ഞു. ശ്വേതാ മേനോനൊപ്പം ജോയി മാത്യുവും മാധ്യമങ്ങളുമായി സംസാരിച്ചു.













