ഇത് ചുവപ്പ് മുന്നേറ്റം; എംജി സർവകലാശാല ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂണിയനിൽ എസ്എഫ്‌ഐയ്ക്ക് ചരിത്ര വിജയം

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ഇത് ചുവപ്പ് മുന്നേറ്റം; എംജി സർവകലാശാല ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂണിയനിൽ എസ്എഫ്‌ഐയ്ക്ക് ചരിത്ര വിജയം

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ 

ഇത് ചുവപ്പ് മുന്നേറ്റം; എംജി സർവകലാശാല ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂണിയനിൽ എസ്എഫ്‌ഐയ്ക്ക് ചരിത്ര വിജയം

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിനെ നിഷ്പ്രഭമാക്കി എസ്എഫ്‌ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് എസ്എഫ് ഐ വിജയിച്ചത്. വിദ്യാർത്ഥി പക്ഷ രാഷ്ട്രീയത്തിന് സർവകലാശാല കാമ്പസ് നൽകുന്ന ഉറച്ച പിന്തുണ ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ ഫലം.

​നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഘട്ടത്തിൽ തന്നെ 4 സീറ്റുകളിൽ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 14 സീറ്റുകളിലേക്ക് നടന്ന ആവേശകരമായ പോരാട്ടത്തിലാണ് കെഎസ്‌യു സ്ഥാനാർത്ഥികളെ വൻ പരാജയത്തിലേക്ക് തള്ളിക്കൊണ്ട് എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ വിജയം ഉറപ്പിച്ചത്.വിജയത്തിന് പിന്നാലെ പ്രവർത്തകർ സർവകലാശാല കാമ്പസിൽ ആഹ്ലാദ പ്രകടനം നടത്തി. വിദ്യാർത്ഥി അവകാശങ്ങൾ സംരക്ഷിക്കാൻ എസ്‌ എഫ്‌ ഐ മുന്നോട്ടുവച്ച സമഗ്രമായ രാഷ്ട്രീയ നിലപാടുകൾക്ക് വിദ്യാർത്ഥി സമൂഹം നൽകിയ ശക്തമായ അംഗീകാരമാണിത്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐയുടെ ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറി ബി ആഷിക് ജില്ലാ പ്രസിഡന്റ് വൈഷ്ണവി ഷാജി എന്നിവർ അഭിവാദ്യം ചെയ്തു.

വിജയികൾ: എം എസ് മിഥുൻ (ചെയർപേഴ്സൺ), എം ദേവിക (വൈസ് ചെയർപേഴ്സൺ), കെ അൻസിൽ (ജനറൽ സെക്രട്ടറി), എഡ്വിൻ കെ ബെന്നി, നിഖിത മനോജ്‌ (യു യു സിമാർ), കെ പി അക്ഷയ് (ആർട്സ് ക്ലബ്‌ സെക്രട്ടറി), നിരുപമ പ്രസാദ് (മാഗസിൻ എഡിറ്റർ), ബി ടി അക്ഷയ, പി എസ് ഗോപിക (വനിത പ്രതിനിധികൾ