ഇന്ന് 2026 ജനുവരി 26 (1201 മകരം 12) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*
Keralanewsmedia
കേരള ന്യൂസ് മീഡിയ
🔥🌟🔥🌟🔥🌟🔥🌟
*✒️ചരിത്രത്തിൽ ഇന്ന്✒️*
🔅🔅🔅🔅🔅🔅🔅🔅
*26-01-2026*
🔥🌟🔥🌟🔥🌟🔥🌟
*ഇന്ന് 2026 ജനുവരി 26 (1201 മകരം 12) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*
📝📝📝📝📝📝📝📝
*കലണ്ടർ പ്രകാരം ജനുവരി 26 വർഷത്തിലെ 26-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 339 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 340).*
📝📝📝📝📝📝📝📝
*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*
♾️♾️♾️♾️♾️♾️♾️♾️
*💠റിപ്പബ്ലിക് ദിനം (ഇന്ത്യ)*
*💠അന്താരാഷ്ട്ര കസ്റ്റംസ് ദിനം*
*💠അന്താരാഷ്ട്ര ശുദ്ധ ഊർജ്ജ ദിനം*
*💠ലോക പരിസ്ഥിതി വിദ്യാഭ്യാസ ദിനം*
*💠ഓസ്‌ട്രേലിയ ദിനം*
*💠ബബിൾ റാപ്പ് അഭിനന്ദന ദിനം*
*💠ടോഡ് ഹോളോ പ്രോത്സാഹന ദിനം*
*💠കമ്മ്യൂണിറ്റി മാനേജർ അഭിനന്ദന ദിനം*
*💠മികച്ച ബിസിനസ് ആശയവിനിമയ ദിനം*
*💠സൈബർ തിങ്കളാഴ്ച (റഷ്യ)*
*💠ദേശീയ പച്ച ജ്യൂസ് ദിനം (യുഎസ്എ)*
*💠ദേശീയ വീരദിനം (കേമാൻ ദ്വീപുകൾ)*
*💠എൻആർഎം വിമോചന ദിനം (ഉഗാണ്ട)*
*💠ദേശീയ ബൈബിൾ ദിനം (ഫിലിപ്പീൻസ്)*
*💠സ്റ്റേറ്റ് ഓഡിറ്റ് സർവീസ് ദിനം (ഉക്രെയ്ൻ)*
*💠അന്താരാഷ്ട്ര അംഗീകാര ദിനം (ലാത്വിയ)*
*💠ഡെന്റൽ ഡ്രിൽ അഭിനന്ദന ദിനം (യുഎസ്എ)*
*💠ഇണയുടെ ദിനം (യുഎസ്എ, യുണൈറ്റഡ് കിംഗ്ഡം)*
*💠ദേശീയ നിലക്കടല പൊട്ടിക്കൽ ദിനം (യുഎസ്എ)*
*💠എഞ്ചിനീയർമാരുടെയും വാസ്തുശില്പികളുടെയും ദിനം (പനാമ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1531* - ```6.4-7.1 Mw ലിസ്ബൺ ഭൂകമ്പം മുപ്പതിനായിരം പേർ കൊല്ലപ്പെട്ടു.```
*🌐1565* - ```തളിക്കോട്ട യുദ്ധം – വിജയനഗര സാമ്രാജ്യം തകർന്നു.```
*🌐1837* - ```മിഷിഗൺ 26-ാമത്തെ യുഎസ് സ്റ്റേറ്റ് ആയി അംഗീകാരം നൽകി.```
*🌐1838* - ```ടെന്നസി അമേരിക്കയിൽ ആദ്യത്തെ നിരോധന നിയമം നടപ്പാക്കി.```
*🌐1905* - ```ലോകത്തിലെ ഏറ്റവും വലിയ വജ്രം ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തി.```
*🌐1930* - ```കോൺഗ്രസ് പൂർണ സ്വാതന്ത്ര്യ ദിനം ആചരിച്ചു.```
*🌐1950* – ```ഇന്ത്യ റിപ്പബ്ലിക് ആയി. ഡൊ.രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.```
*🌐1950* - ```അശോകസ്തംഭത്തിന് ദേശീയ ചിഹ്നം എന്ന അംഗീകാരം ലഭിച്ചു.```
*🌐1950* - ```ഇന്ത്യൻ ഫെഡറൽ കോടതി സുപ്രീം കോടതിയായി.```
*🌐1950* - ```ഉത്തർ പ്രദേശ്, തമിഴ്നാട്, ഒഡീഷ, ആസാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ നിലവിൽ വന്നു.```
*🌐1957* - ```ജമ്മു – കാശ്മീരിൽ പ്രത്യേക ഭരണഘടന നിലവിൽ വന്നു.```
*🌐1957* - ```ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവം കൊച്ചിയിൽ തുടങ്ങി.```
*🌐1965* – ```ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.```
*🌐1968* - ```കേരള ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു .```
*🌐1972* - ```ഇടുക്കി ജില്ല നിലവിൽ വന്നു.```
*🌐1980* - ```ഈജിപ്ത്-ഇസ്രായേൽ ബന്ധം ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു.```
*🌐1993* - ```ദൂരദർശൻ മെട്രോ ചാനലുകൾ നിലവിൽ വന്നു.```
*🌐1998* - ```കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്തു.```
*🌐1998* - ```ലിവിൻസ്കി കുംഭകോണം: അമേരിക്കൻ ടെലിവിഷനിൽ, അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ മുൻ വൈറ്റ് ഹൌസ് ഇന്റേൺ മോണിക്ക ലിവിൻസ്കിയുമായി "ലൈംഗികബന്ധം" ഉള്ളതായി നിഷേധിക്കുന്നു.```
*🌐2001* – ```ഇന്ത്യയിലെ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിച്ചു.```
*🌐2002* - ```ഡി ഡി ഭാരതി ആരംഭിച്ചു.```
*🌐2002* - ```ഇൻഡ്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നു.```
*🌐2004* – ```അഫ്ഘാനിസ്ഥാന്റെ പുതിയ ഭരണഘടനയിൽ പ്രസിഡണ്ട് ഹമീദ് കർസായി ഒപ്പു വച്ചു.```
*🌐2005* – ```കോണ്ടലീസ റൈസ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി.```
*🌐2006* – ```തേജസ് ദിനപത്രം പ്രസിദ്ധികരണം തുടങ്ങി.```
*🌐2010* - ```ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഭാഷകളിലൊന്നായ ആൻഡമാൻ ദ്വീപസമൂഹത്തിലെ 'ബോ' എന്ന ഭാഷ ബോവോ സിനോർ എന്ന 85 കാരിയുടെ മരണത്തോടെ നാമാവശേഷമായി.```
*🌐2013* - ```ഇന്ത്യയിലെ ആദ്യത്തെ അവയവദാന ഗ്രാമമായി കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂർ ഗ്രാമം പ്രഖ്യാപിക്കപ്പെട്ടു.```
*🌐2015* - ```സ്പെയ്നിലെ അൽബാസെറ്റയിലെ ലോസ് ലാനോസ് എയർ ബേസിൽ ഒരു വിമാനം തകർന്നു 11 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.```
*🌐2018* - ```ചരിത്രത്തിലാദ്യമായി പത്തു രാഷ്ട്രത്തലവന്മാർ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ അതിഥികളായി. ആസിയാൻ രാജ്യങ്ങളായ കംബോഡിയ, ഇന്തൊനീഷ്യ, ബ്രൂണെയ്, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പുർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ ഭരണാധികാരികൾ പങ്കെടുത്തു.```
*🌐2019* - ```മലയാളികളായ മോഹൻലാലിനും, നമ്പി നാരായണിനും പദ്മഭൂഷനും മാമ്മൻ ചാണ്ടിക്കും, കെ ജി ജയനും, കെ കെ മുഹമ്മദിനും, സ്വാമി വിശുദ്ധാനന്ദക്കും ശങ്കർ മഹാദേവനും പദ്മശ്രീയും ലഭിച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹പൊന്നമ്മ ബാബു* - ```മലയാള സിനിമയിലെ മികച്ച അഭിനയത്തിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടി ആണ് പൊന്നമ്മ ബാബു (ജനനം 26 January 1964). 300-ലധികം ചലചിത്രങ്ങളിലും ടി.വി. സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ കചലചിത്ര ലോകത്ത് കൂടുതൽ ശ്രദ്ധേയയായി. 1996 ൽ പടനായകൻ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.```
*🌹പ്രദീപ് സോമസുന്ദരൻ* - ```പ്രദീപ് സോമസുന്ദരൻ (ജനനം :1967 ജനുവരി 26) ചലചിത്രഗാനരംഗത്തും സംഗീത ആൽബങ്ങളിലും കർണ്ണാട സംഗീതത്തിലും ശ്രദ്ധേയനായ ഗായകനാണ്.1996ലെ മേരി ആവാസ് സുനോ എന്ന ദൂരദർശൻ ടെലിവിഷൻ പരിപാടിയിൽ ഇന്ത്യയിലെ പുതുമുഖ ഗായകരിൽ മികച്ച ഗായകനുള്ള ലതാമങ്കേഷ്ക്കർ പുരസ്ക്കാരം നേടി.ലതാ മങ്കേഷ്കർ,പണ്ഡിത് ജസ് രാജ്,മന്നാഡെ,ഭൂപൻ ഹസാരിക എന്നിവരുടെ നിർണയത്തിലാണ് ഈ പരിപാടി നടന്നത്.```
*🌹പി.എ. ആന്റണി* - ```തൃശ്ശൂരിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവാണ് പി.എ. ആന്റണി (Born January 26, 1936).1984 മുതൽ 1989 വരെ തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡല ത്തിൽ നിന്ന് വിജയിച്ച് ലോക്സഭയിലെത്തി.```
*🌹അനിത നായർ* - ```ഒരു ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരിയാണ് അനിത നായർ (ജനനം: 1966 ജനുവരി 26). അനിതയുടെ മിക്ക കൃതികളും ഇന്ത്യയിലും വിദേശത്തുമുള്ള വായനക്കാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ദ ബെറ്റർ മാൻ, ലേഡീസ് കൂപ്പെ പോലെയുള്ള അനിതയുടെ കൃതികൾ ഒട്ടനേകം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുമുണ്ട്. 2002-ൽ വേർ ദി റെയിൻ ഈസ് ബോൺ എന്ന ഒരു ഗ്രന്ഥം അനിതയുടെ എഡിറ്റിംഗിൽ പെൻഗ്വിൻ ബുക്സ് പുറത്തിറക്കി.വില്യം ഡാൽറിമ്പിൾ, സൽമാൻ റഷ്ദി, അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, ബഷീർ, എം.ടി തുടങ്ങി വിദേശീയരും സ്വദേശീയരുമായ 34 എഴുത്തുകാരുടെ കേരള സംബന്ധിയായ സർഗ്ഗാത്മകരചനകളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമാണ് ഈ കൃതി. 2005-ൽ പ്രസിദ്ധീകരിച്ച മിസ്ടൃസ് ആണ് മറ്റൊരു ശ്രദ്ധേയ കൃതി. മലബാർ മൈൻഡ്‌സ് ആണ് അനിതയുടെ ആദ്യ കവിതാസമാഹാരം.```
*🌹ഏഞ്ചല ഡേവിസ്* - ```അമേരിക്കയിലെ ഒരു രാഷ്ട്രീയപ്രവർത്തകയും, എഴുത്തുകാരിയുമാണ് ഏഞ്ചല വോൺ ഡേവിസ് എന്ന ഏഞ്ചല ഡേവിസ് (ജനനം - ജനുവരി 26, 1944). 1960 ൽ ഏഞ്ചല അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു.കാലിഫോർണിയ സർവ്വകലാശാലയിൽ,ഫെമിനിസ്റ്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ഡയറക്ടറായിരുന്നു ഏഞ്ചല.```
*🌹ഗിരീഷ് ഹൊസനഗര നാഗരാജഗൗഡ* - ```ഹൈജമ്പിൽ പാരാലിമ്പിക്സ് മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണു് ഗിരീഷ് ഹൊസനഗര നാഗരാജഗൗഡ ( ജനനം 26 ജനുവരി 1988). ലണ്ടനിൽ നടന്ന പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ വെള്ളി നേടി. 1.74 മീറ്റർ ഉയരം താണ്ടിയാണ് ഗിരീഷ് വെള്ളി സ്വന്തമാക്കിയത്. എഫ് 42 വിഭാഗത്തിലാണ് ഗിരീഷിന്റെ മെഡൽ നേട്ടം.```
*🌹നിക്കോളെ ചൗഷസ്ക്യു* - ```റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചൗഷസ്ക്യു (26 January 1918 – 25 December 1989). 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവായിരുന്നു ചൗഷസ്ക്യു.```
*🌹പോൾ ന്യൂമാൻ* - ```അമേരിക്കൻ ചലച്ചിത്ര നടനും ചലച്ചിത്ര സംവിധായകനും സംരംഭകനും സാമൂഹ്യപ്രവർത്തകനുമായിരുന്നു ആയിരുന്നു പോൾ ലിയനാർഡ് ന്യൂമാൻ (ജനുവരി 26, 1925 - സെപ്റ്റംബർ 26, 2008).ന്യൂമാൻസ് ഓൺ ഫൗണ്ടേഷൻ എന്നപേരിലുള്ള സ്ഥാപനത്തിലൂടെ ഒട്ടേറെ പരോപകാര പ്രവൃത്തികൾ നടത്തിയിട്ടുണ്ട്.1954-ൽ അഭിനയിച്ച ദ സിൽവർ ചാലിസാണ് ആദ്യ സിനിമ. 50-കളുടെ ഒടുവിലാണ് ന്യൂമാൻ ഹോളിവുഡിലെ വൻതാരമായത്. ഒട്ടേറെ ചലച്ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് ന്യൂമാൻ.```
*🌹മാക്സിം റോഡിൻസൺ* - ```ഫ്രാൻസിലെ പ്രമുഖ മാർക്സിസ്റ്റ് ചരിത്രകാരൻ, സാമൂഹിക ശാസ്ത്രജ്ഞൻ, ഓറിയന്റലിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് മാക്സിം റോഡിൻസൺ (26 ജനുവരി 1915 - 23 മേയ് 2004). പൗരസ്ത്യ ഭാഷാ പഠനത്തിന് ശേഷം ഫ്രാൻസിലെ ഇ.പി.എച്ച്.ഇ യൂണിവേഴ്സിറ്റിയിൽ എത്യോപ്യൻ (അമാരിക്) പ്രൊഫസ്സർ ആയി ചുമതലയേറ്റ അദ്ദേഹം, മുഹമ്മദ് എന്ന മുഹമ്മദ് നബിയുടെ ജീവചരിത്രമടക്കം ഒരുപാട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. റോഡിൻസൺ തന്റെ ഇസ്രയേൽ വിമർശനങ്ങളുടെ പേരിൽ പ്രസിദ്ധനാണ്.```
*🌹മേരി മെയ്പ്സ് ഡോഡ്ജ്* - ```മേരി മെയ്പ്സ് ഡോഡ്ജ് (ജീവിതകാലം : ജനുവരി 26, 1831 – ആഗസ്റ്റ് 21, 1905) ഒരു അമേരിക്കൻ എഴുത്തുകാരിയും പത്രാധിപയുമായിരുന്നു. കുട്ടികൾക്കു വേണ്ടയുള്ള രചനകളായിരുന്നു പ്രധാനമായി ചെയ്തിരുന്നത്. Hans Brinker എന്ന അവരുടെ നോവൽ പ്രസിദ്ധമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ സെൻറ് നിക്കോളാസ് മാഗസിൻ കുട്ടികളുടെ മാഗസിൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിജയിച്ച പ്രസിദ്ധീകരണമായിരുന്നു. അക്കാലത്ത് 70,000 കോപ്പികൾ വരെ വിറ്റഴിച്ചിരുന്നു.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ആർ.കെ. ലക്ഷ്മൺ* - ```ഇന്ത്യൻ കാർട്ടൂണിസ്റ്റും ഹാസ്യകാരനുമാണ് രാശിപുരം കൃഷ്ണസ്വാമി അയ്യർ ലക്ഷ്മൺ (ജനനം: ഒക്ടോബർ 23, 1924 - മരണം ജനുവരി 26, 2015). ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റായി അദ്ദേഹം പരക്കെ കരുതപ്പെടുന്നു. ദ് കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ സൃഷ്ടിയാണ് ലക്ഷ്മണെ ഏറെ പ്രശസ്തനാക്കിയത്. 2005-ൽ പത്മവിഭൂഷൺ നൽകി ഭാരത സർക്കാർ ഇദ്ദേഹത്തെ ആദരിച്ചു. 2015 ജനുവരി 26-ന് അന്തരിച്ചു.```
*🌷ഡി സി കിഴക്കെമുറി* - ```മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്നു ഡി.സി. കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ ഡി സി കിഴക്കെമുറി (ജനുവരി 12, 1914 - ജനുവരി 26 1999 ).```
*🌷ആന്റൺ ഡെൽവിഗ്* - ```ആന്റൺ ഡെൽവിഗ് എന്ന ആന്റൺ അന്റൊണോവിച്ച് ഡെൽവിഗ് (17 August 1798 - 26 January 1831).അദ്ദേഹം റഷ്യൻ കവിയും പത്രപ്രവർത്തകനും ആയിരുന്നു. തന്റെ കവിതകളിലൂടെ റഷ്യയിലെ നവക്ലാസിസിസത്തിന്റെ പാരമ്പര്യത്തിന്റെ തളർച്ചയെ ഉയർത്തിക്കാണീച്ചു. അദ്ദേഹം റഷ്യൻ |നാടോടിക്കഥകളിൽ അകൃഷ്ടനാവുകയും അനേകം നാടോടിഗീതങ്ങളൂടെ പകർപ്പുകൾ എഴുതിയുണ്ടാക്കുകയും ചെയ്തു. ഇവയിൽ ചിലവ റഷ്യയിലെ അലക്സാണ്ടർ അല്യാബയേവ് പോലുള്ള പ്രമുഖ സംഗീതസംവിധായകർ പാട്ടുകളാക്കുകയും ചെയ്തു.```
*🌷എം.ഒ.എച്ച്. ഫാറൂഖ്* - ```കേരളത്തിന്റെ പത്തൊൻപതാമത് ഗവർണറായിരുന്നു എം.ഒ.എച്ച്. ഫാറൂഖ് എന്ന എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ (6 സെപ്റ്റംബർ 1937 - 26 ജനുവരി 2012). ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും ഇദ്ദേഹമായിരുന്നു. 29 ആം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. 1967, 1969, 1974 എന്നീ വർഷങ്ങളിൽ മൂന്നു തവണ ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നത്. 1991, 1996, 1999 എന്നീ വർഷങ്ങളിൽ ഫാറൂഖ് മൂന്നുതവണ പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പി. യായിരുന്നു. കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു.```
*🌷എഡ്വേഡ് ഡേവി* - ```ബ്രിട്ടീഷ് ഭിഷഗ്വരനും രസതന്ത്രജ്ഞനുമാണ് എഡ്വേഡ് ഡേവി (ജനനം ജൂൺ 16, 1806 - മരണം ജനുവരി 26, 1885). വിദ്യുത്കാന്തിക ആവർത്തനിയുടെ കണ്ടുപിടിത്തമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ടെലിഗ്രാഫ് സംവിധാനത്തിലെ വിദ്യുത് സിഗ്നലുകളെ ഒരു റിലേ-പരിപഥം ഉപയോഗിച്ച് പ്രവർധിതമാക്കാൻ ഉതകുന്ന ക്രമീകരണമായിരുന്നു ഇത്. 1838-ൽ ഇദ്ദേഹം വിദ്യുത്-രാസിക ടെലിഗ്രാഫ് കണ്ടുപിടിക്കുകയും അതിനുള്ള ബൗദ്ധികാവകാശം സ്വായത്തമാക്കുകയും ചെയ്തു. ഇദ്ദേഹം രചിച്ച എക്സ്പെരിമെന്റൽ ഗൈഡ് റ്റു കെമിസ്ട്രി (1836) എന്ന ഗ്രന്ഥം രസതന്ത്ര ശാഖയ്ക്ക് മുതൽക്കൂട്ടാണ്.```
*🌷കെ.പി. ഹോർമിസ്* - ```ഇന്ത്യയിലെ പ്രമുഖ വാണിജ്യ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന്റെ സ്ഥാപകനാണ് കുളങ്ങര പൗലോസ് ഹോർമിസ് എന്ന കെ. പി. ഹോർമിസ് (ജനനം : ഒക്ടോബർ 18, 1917 - മരണം ജനുവരി 26, 1988).```
*🌷നിക്കോളായ് വാവിലോവ്* - ```വിശ്രുതനായ റഷ്യൻ സസ്യശാസ്ത്രജ്ഞനാണ് നിക്കോളായ് വാവിലോവ് (25 നവംബർ 1887 - 26 ജനുവരി 1943). ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ പഠനത്തിനായി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു വാവിലോവിന്റേത്. കൃഷി വിളകളുടെ ഉത്ഭവ കേന്ദ്രം (centres of origin) കണ്ടെത്തിയയാളെന്ന നിലയിൽ പ്രശസ്തനായിരുന്നു. തടവറയിൽ മരണമടഞ്ഞു.```
*🌷ജൂലിയാ മാർഗരറ്റ് കാമറോൺ* - ```ഒരു ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായിരുന്നു ജൂലിയാ മാർഗരറ്റ് കാമറോൺ (11 ജൂൺ 1815 - 26 ജനുവരി 1879). കാമറൂണിന്റെ ഫോട്ടോഗ്രാഫിക് ജീവിതം ചെറുപ്പമായിരുന്നു. ജീവിതത്തിന്റെ പതിനൊന്നുവർഷക്കാലം (1864-1875). അക്കാലത്തെ പ്രശസ്തമായ പോർട്രെയ്റ്റ് കൾക്കും, ആർതർ രാജാവിന്റെ ചിത്രങ്ങൾക്കും, അവർ പ്രസിദ്ധയായി. അവരുടെ പ്രവർത്തനം ആധുനിക ഫോട്ടോഗ്രാഫർമാരെ സ്വാധീനിച്ചു. 1863 ൽ 48ാം വയസിൽ മകൾ നൽകിയ ക്യാമറ ഉപയോഗിച്ചാണ് ജൂലിയ ഫോട്ടാ എടുത്തു തുടങ്ങുന്നത്. ഫോട്ടോഗ്രാഫിക് സൊസൈറ്റികളിൽ സജീവമായ അവർ അക്കാലത്തെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളുടെ ചിത്രം പകർത്തി. ചാൾസ് ഡാർവിൻ, കവി ടെന്നീസൺ, റോബർട്ട് ബ്രൗണിംഗ് തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്. പല പ്രതിഭകളുടെയും അവശേഷിക്കുന്ന ഏക ചിത്രം ജൂലിയ പകർത്തിയവയാണ്. തന്റെ ഓരോ ചിത്രവും വളരെ ജാഗ്രതയോടെ അവർ പകർപ്പവകാശ ഓഫീസിൽ രജിസ്റ്റർ ചെയ്തിരുന്നു.``` ഹ്
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿
Keralanewsmedia
➿➿➿➿➿➿➿













