*റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം*

Keralanewsmedia

*റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം*

PRESS RELEASE KOLLAM 27.01.2026

*റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം*

ഒഴിവാക്കല്‍ മാനദണ്ഡങ്ങളിലുള്‍പ്പെടാത്ത മുന്‍ഗണനേതര (എന്‍.പി.എസ്-നീല, എന്‍.പി.എന്‍.എസ്-വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പി.എച്ച്.എച്ച് -പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഫെബ്രുവരി 13 വരെ അപേക്ഷ സമര്‍പ്പിക്കാം. മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകള്‍, മറ്റ് അര്‍ഹതാ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രം, സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷ നല്‍കാം. ഫോണ്‍: 0474 2794818. (പി.ആര്‍.കെ നമ്പര്‍ 227/2026)

*ക്വിസ് മത്സരം*

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 29ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'മഹാത്മാഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും' വിഷയത്തില്‍ ക്രേവന്‍ എല്‍ എം എസ് എച്ച് എസില്‍ രാവിലെ 10 ന് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇതിന് മുന്നോടിയായി നടക്കുന്ന സ്‌കൂള്‍തല ക്വിസ് മത്സരങ്ങളിലെ വിജയികളുടെ വിവരങ്ങള്‍ ജനുവരി 28 ഉച്ചയ്ക്ക് 12 നകം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2793546. (പി.ആര്‍.കെ നമ്പര്‍ 228/2026)

*കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സ്*

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജുകളില്‍ നടത്തുന്ന ഒരു വര്‍ഷത്തെ കൗണ്‍സിലിംഗ് സൈക്കോളജി ഡിപ്ലോമ/ സര്‍ട്ടിഫിക്കേറ്റ് (ആറുമാസം) കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 31. വിവരങ്ങള്‍ ചിന്നക്കട മുനിസിപ്പല്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലുള്ള സി ബി എം ആറില്‍ ലഭിക്കും. ഫോണ്‍: 9446102775, 8129858072. (പി.ആര്‍.കെ നമ്പര്‍ 229/2026)

*സംസ്ഥാന ഉപഭോക്തൃ സംഘടന അവാര്‍ഡ്* 

രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംഘടന അവാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 20 വരെ നീട്ടി. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളതും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിലാസം: ഉപഭോക്തൃകാര്യവകുപ്പ് സെക്രട്ടറി, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1. (പി.ആര്‍.കെ നമ്പര്‍ 230/2026)

*ജില്ലാ വികസന സമിതി യോഗം* 

ജില്ലാ വികസന സമിതി യോഗം ജനുവരി 31ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. (പി.ആര്‍.കെ നമ്പര്‍ 231/2026)

*കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജ് റണ്ണറപ്പ്*

സൗത്ത് സോണ്‍ ഇന്റര്‍ പോളിടെക്നിക് സ്പോര്‍ട്സ് 2026-2027 ബാഡ്മിന്റണ്‍ മത്സരത്തില്‍ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജ് ടീം റണ്ണറപ്പായി. (പി.ആര്‍.കെ നമ്പര്‍ 232/2026)

*തൊഴിലധിഷ്ഠിത കോഴ്സുകള്‍*

ബിസില്‍ ട്രെയിനിംഗ് ഡിവിഷനില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് കോഴ്സ് ദൈര്‍ഘ്യം. യോഗ്യത: എസ് എസ് എല്‍ സി/പ്ലസ്ടു/ഡിഗ്രി. ഫോണ്‍: 7994449314. (പി.ആര്‍.കെ നമ്പര്‍ 233/2026)

*പരിശീലനം* 

ഓച്ചിറ ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി ഫെബ്രുവരി രണ്ട് മുതല്‍ 12 വരെ ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലന പരിപാടി നടത്തും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. ഫീസ് 135 രൂപ. ജനുവരി 30 വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. ഫോണ്‍: 9446614754, 0476-2698550. (പി.ആര്‍.കെ നമ്പര്‍ 234/2026)

*പ്രീ-തരംഗ് ഫെസ്റ്റ്* 

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഫെബ്രുവരി 28 ന് പ്രീ-തരംഗ് ഫെസ്റ്റ് സംഘടിപ്പിക്കും. എ ഐ ഡ്രോണ്‍-ഹാം റേഡിയോ പ്രദര്‍ശനം, സര്‍ക്ക്യൂട്രിക്സ്, ഹാക്കത്തോണ്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, പ്രൊജക്റ്റ് എക്സ്പോ, ഇന്റലി എ ഐ ക്വിസ്, റോബോ റേസ്, ട്രഷര്‍ ഹണ്ട്, ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങിയ പരിപാടികള്‍ അനുബന്ധമായി നടത്തും. ഫോണ്‍: 0476-2623597, 8547005083, 9447488348. (പി.ആര്‍.കെ നമ്പര്‍ 235/2026)

*പരിശീലനം* 

കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി മൂന്നിന് 'നാടന്‍ പശു പരിപാലനം', 'പാരമ്പര്യ മൃഗചികിത്സ' വിഷയങ്ങളില്‍ പരിശീലനം നടത്തും. 9447525485 ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി- ഫെബ്രുവരി ഒന്ന്. (പി.ആര്‍.കെ നമ്പര്‍ 236/2026)

*സ്‌കോളര്‍ഷിപ്പ്*

ദേശീയ- അന്തര്‍ദേശീയതല കായിക മത്സരങ്ങളില്‍ മെഡല്‍ ലഭിച്ച സൈനികരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതര്‍ക്ക് കായിക സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0474-2792987. (പി.ആര്‍.കെ നമ്പര്‍ 237/2026)

*പ്രോത്സാഹന സമ്മാന പദ്ധതി*

വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്കുള്ള 2025-26 വര്‍ഷത്തെ രണ്ടാംഘട്ട അപേക്ഷകള്‍ ഫെബ്രുവരി ഏഴ് വരെ ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന സ്വീകരിക്കും. വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2794996.

(പി.ആര്‍.കെ നമ്പര്‍ 238/2026)

*എം.എസ്.എം.ഇ ക്ലിനിക്ക്*

കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30ന് രാവിലെ 10 ന് ആശ്രാമം കെഎസ്എസ്ഐഎ ഹാളില്‍ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിക്കും. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍. കൊല്ലം താലൂക്ക് പരിധിയിലെ സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9446701409, 8848149566. (പി.ആര്‍.കെ നമ്പര്‍ 239/2026)

*ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്*

കടപ്പാക്കട, പാരിപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം തുടരുന്നു. യോഗ്യത- എസ്.എസ്.എല്‍.സി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8590733511, 9388338357. (പി.ആര്‍.കെ നമ്പര്‍ 240/2026)

*യോഗ കോഴ്സ് പ്രവേശനം*

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാമിലേക്ക് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. 17 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. യോഗ്യത 10-ാം ക്ലാസ്. അവസാന തീയതി- ജനുവരി 31. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: നേച്ചർ യോഗ സെന്റര്‍- ആശ്രാമം (9995813468), കൊട്ടിയം മൈലക്കാട് (9995813468, 9567713468), യോഗിക് ലൈഫ് യോഗ സെന്റര്‍- കൊട്ടാരക്കര (8075716692). (പി.ആര്‍.കെ നമ്പര്‍ 241/2026)