സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
Keralanewsmedia
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്; സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 70 വയസായിരുന്നു. 1955 മാർച്ച് 5ന് തമിഴ്നാട്ടിലാണ് ഇദ്ദേഹം ജനിച്ചത്. മലയാളം, തമിഴ് , തെലുങ് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ സിനിമകൾക്കായി നിരവധി ഗാനങ്ങൾ സംഗീത സംവിധാനം നിർവഹിച്ചു.
കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.













