*സോഷ്യല്‍ വര്‍ക്കര്‍ നിയമനം

Keralanewsmedia

*സോഷ്യല്‍ വര്‍ക്കര്‍ നിയമനം

*ഐ&പിആര്‍ഡി*

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*

*വാര്‍ത്താക്കുറിപ്പ്*

*03.02.2026*

*------------------*

*സോഷ്യല്‍ വര്‍ക്കര്‍ നിയമനം* 

നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ലിയു, എം.എ സോഷ്യോളജി, എം.എ ആന്ത്രോപോളജി പാസ്സായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

18 നും 45 നും ഇടയില്‍ പ്രായമുള്ളവരും വനത്തിനുള്ളിലെ ഉന്നതികളില്‍ യാത്ര ചെയ്യുന്നതിനും നിയമനം നല്‍കുന്ന ഏത് പ്രദേശത്തും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും ഉന്നതികള്‍ സന്ദര്‍ശിക്കുവാനും സന്നദ്ധരായിട്ടുള്ളവരായിരിക്കണം അപേക്ഷകര്‍. 

പൂരിപ്പിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 10നകം ഐ.ടി.ഡി. പ്രോജക്ട് ഓഫീസിലോ നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. അപേക്ഷാ ഫോമിന്റെ മാതൃക അതാത് പ്രോജക്ട് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. 

ഫോണ്‍-04931 220315.