*വാക്ക് ഇൻ ഇന്റർവ്യൂ
Keralanewsmedia
*വാർത്താക്കുറിപ്പ് 3*
2026 ഫെബ്രുവരി 3
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം
*വാക്ക് ഇൻ ഇന്റർവ്യൂ*
കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള എസ്.സി പ്രൊമോട്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കോട്ടയം കളക്‌ട്രേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ള 18നും 40നുമിടയിൽ പ്രായമുള്ള വാഴൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ/പകർപ്പ് സഹിതം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 0481 2562503.
(കെ.ഐ.ഒ.പി.ആർ 237/2026)













