സർദാർ വല്ലഭായി പട്ടേൽ ഇരുന്ന കസേരയിലിപ്പോൾ കെ സി വേണുഗോപാലെന്ന റൗഡി’: വീണ്ടും ആഞ്ഞടിച്ച് മണിശങ്കർ അയ്യർ
Keralanews media
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
സർദാർ വല്ലഭായി പട്ടേൽ ഇരുന്ന കസേരയിലിപ്പോൾ കെ സി വേണുഗോപാലെന്ന റൗഡി’: വീണ്ടും ആഞ്ഞടിച്ച് മണിശങ്കർ അയ്യർ
കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ മണിശങ്കർ അയ്യർ ആഞ്ഞടിച്ചു. കോൺഗ്രസിന്റെ എക്കാലത്തെയും മോശം സംഘടനാകാര്യ സെക്രട്ടറിയാണ് കെ സി വേണുഗോപാലെന്നും ഇയാൾ ഒരു റൗഡിയാണ് എന്നുമാണ് വിമർശനം. സർദാർ വല്ലഭായി പട്ടേലിനെ പോലൊരാൾ ഇരുന്ന കസേരയിലാണ് വേണുഗോപാലിനെ രാഹുൽ ഗാന്ധി ഇരുത്തിയിരിക്കുന്നതെന്നും മണിശങ്കർ അയ്യർ കുറ്റപ്പെടുത്തി.
എൽഡിഎഫിന് കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് മണിശങ്കർ അയ്യർ പറഞ്ഞത് കോൺഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. കടുത്ത സൈബർ ആക്രമണങ്ങൾക്കും നേതാക്കളുടെ പഴികൾക്കും ഇടയിലും തന്റെ പ്രസ്താവന ആവർത്തിക്കുകയാണ് അദ്ദേഹം. കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാടും വിശ്വാസവും.കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച അദ്ദേഹം രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയത് കമ്യൂണിസ്റ്റുകാരാണെന്നും പറഞ്ഞു. ഒരു കോൺഗ്രസുകാരനായിരിക്കുമ്പോൾ കേരളത്തിൽ യുഡിഎഫ് വിജയിക്കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ, ഒരു ഗാന്ധിയൻ കൂടിയായതിനാൽ എനിക്ക് സത്യം പറഞ്ഞേ മതിയാകൂ. കേരളത്തിൽ എൽഡിഎഫ് ഭരണത്തിൽ തുടരും. പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാകും മണിശങ്കർ അയ്യരുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.
കോൺഗ്രസ് നേതാക്കൾ വിമർശനം കടുപ്പിച്ചതിന് പിന്നാലെയും മണിശങ്കർ അയ്യർ തന്റെ നിലപാടിലുറച്ച് തന്നെയാണ്. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് കേട്ടതിന് ശേഷമാണ് പിണറായി വീണ്ടും അധികാരത്തിൽ വരുമെന്ന് പറഞ്ഞതെന്നും വെറുതേ പറഞ്ഞതല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഇത്രയും കാര്യങ്ങൾ ചെയ്ത സർക്കാർ എങ്ങനെയാണ് വീണ്ടും അധികാരത്തിൽ വരാതിരിക്കുകയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് കേട്ടതിന് ശേഷമാണ് പിണറായി വീണ്ടും അധികാരത്തിൽ വരുമെന്ന് പറഞ്ഞത്. അല്ലാതെ വെറുതേ പറഞ്ഞതല്ല. ഇത്രയും കാര്യങ്ങൾ ചെയ്ത സർക്കാർ എങ്ങനെ വീണ്ടും അധികാരത്തിൽ വരാതിരിക്കുമെന്ന ചോദ്യവും മണിശങ്കർ അയ്യർ ഉന്നയിച്ചു.
സമീപകാലത്തായി മണിശങ്കർ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ പല നടപടികളെയും നിശിതമായി അദ്ദേഹം വിമർശിക്കാറുണ്ട്. കോൺഗ്രസ് എം പി ശശി തരൂർ മോദിയുടെ മന്ത്രിയാകാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ മണിശങ്കർ തരൂർ ഏറ്റവും വലിയ കരിയറിസ്റ്റാണ് എന്നും പറഞ്ഞിരുന്നു.













