വെള്ളനാട് ഗവ: എൽ.പി സ്കൂൾ വിദ്യാർഥികൾ ശിവഗിരി മഠം സന്ദർശിച്ചു.
Keralanews media
കേരള ന്യൂസ് മീഡിയ
വെള്ളനാട് ഗവ: എൽ.പി സ്കൂൾ വിദ്യാർഥികൾ ശിവഗിരി മഠം സന്ദർശിച്ചു.
ശിവഗിരി : പഠനയാത്രയുടെ ഭാഗമായി ഇന്നലെ വെള്ളനാട് ഗവൺമെൻ്റ് എൽ.പി സ്കൂളിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും ശിവഗിരി മഠം സന്ദർശിച്ചു. മഹാസമാധി, വൈദികമഠം, ശാരദാമഠം, പർണ്ണശാല , ഗുരുദേവ റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി സമാധിപീഠം എന്നിവിടങ്ങളിൽ ദർശനം നടത്തി. ശിവഗിരി കുന്നുകളിലെ പ്രകൃതി മനോഹാരിത സന്ദർശകരെ ഏറെ സ്വാധീനിച്ചു. ഗുരുപൂജ പ്രസാദവും അനുഭവിച്ചായിരുന്നു മടക്കം. പ്രധാനാധ്യാപിക ശൈലജയുടെ നേതൃത്വത്തിൽ പി.ടി.എ പ്രസിഡൻ്റ് രതീഷ്, സീനിയർ അസിസ്റ്റൻ്റ് ഹരിതകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്. റ്റി. സാജൻ, ടൂർ കൺവീനർ ദീപക് തുടങ്ങിയവർ യാത്ര സംഘത്തിന് നേതൃത്വം നൽകി.
photo_2026-02-14_15-28-09.jpg
ചിത്രം : വെള്ളനാട് ഗവൺമെൻ്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും പഠന യാത്രയുടെ ഭാഗമായി ശിവഗിരിയിലെ വൈദിക മഠത്തിൽ ഒത്തുചേർന്നപ്പോൾ.













