*ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ തെറിച്ചു, കണ്ടക്ടർക്ക് സ്ഥലം മാറ്റം; നടപടിയുമായി ഗതാഗത മന്ത്രി*
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :ദൗലത് ഷാ എം
*ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ തെറിച്ചു, കണ്ടക്ടർക്ക് സ്ഥലം മാറ്റം; നടപടിയുമായി ഗതാഗത മന്ത്രി*
ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കടുത്തനടപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. താൽക്കാലിക ഡ്രൈവറെ ജോലിയിൽ നിന്ന് നീക്കം ചെയ്യാനും കണ്ടക്ടറെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടേക്ക് സ്ഥലം മാറ്റാനുമാണ് മന്ത്രി ഉത്തരവിട്ടത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഗതാഗത മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് ടിക്കറ്റ് എടുത്ത 13 അംഗ തീർത്ഥാടക സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെരാത്രിയായിരുന്നുസംഭവം.നിലയ്ക്കൽസ്റ്റാൻഡിൽഇറക്കേണ്ട യാത്രക്കാരെ, സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അകലെവനമേഖലയിൽഇറക്കിവിടുകയായിരുന്നു. വയോധികരും ചെറിയകുട്ടിയുമടങ്ങുന്നകൊല്ലംസ്വദേശികളായ സംഘമാണ് ദുരിതത്തിലായത്.
വനമേഖലയിലൂടെ തീർത്ഥാടകർ നടന്നുപോകുന്ന ദൃശ്യങ്ങൾപുറത്തുവന്നതോടെയാണ്സംഭവംവിവാദമായത്. പിന്നീട് മറ്റൊരു വാഹനം വിളിച്ചാണ് ഇവർ യാത്രതുടർന്നത്.













