വാക്ക് ഇൻ ഇന്റർവ്യൂ
കേരള ന്യൂസ് മീഡിയ
*വാക്ക് ഇൻ ഇന്റർവ്യൂ*
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഡെവലപ്മെന്റൽ തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നീ തസ്തികളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി ഫെബ്രുവരി 20 ന് തൃശൂർ ആരോഗ്യ കേരളം ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡെവലപ്മെന്റൽ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വൈകിട്ട് മൂന്നിനും ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് വൈകീട്ട് നാലിനുമാണ് ഇന്റർവ്യൂ നടക്കുക. അപേക്ഷരുടെ പ്രായം 2026 ജനുവരി 31 ന് 40 വയസ്സ് കവിയരുത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (പി ജി ഡി സി സി ഡി) അല്ലെങ്കിൽ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റ് ഡിപ്ലോമ ബിരുദവും ന്യൂ ബോൺ ഫോളോ അപ്പ് ക്ലിനിക്കിലെ പരിചയവുമുള്ളവർക്ക് ഡെവലപ്പ്മെന്റൽ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് ശമ്പളം.
ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ ബിരുദമുള്ളവർക്ക് ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ആർ സി ഐ രജിസ്ട്രേഷൻ നിർബന്ധം. പ്രവൃത്തിപരിചയം അഭികാമ്യം. 30, 000 രൂപയാണ് ശമ്പളം.
താല്പര്യമുള്ളവർ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.
*പുത്തൂർ സുവോളജിക്കൽ പാർക്ക്: ഖര മാലിന്യനീക്കം; ഏജൻസികളുടെ യോഗം ഇന്ന് (ഫെബ്രുവരി19)*
പുത്തൂരിൽ പ്രവർത്തനം ആരംഭിക്കുന്ന തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖര മാലിന്യങ്ങൾ ദിനം പ്രതി ശേഖരിച്ചു നീക്കം ചെയ്യുന്ന ജോലി ഏറ്റെടുക്കുവാൻ താല്പര്യമുള്ള ഏജൻസികളുടെ യോഗം ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30ന് പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ വെച്ചായിരിക്കും യോഗം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447378780, 9447979176 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.













