*വർക്കല പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു* 

*വർക്കല പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു* 

*വർക്കല പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു* 

 വർക്കലയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഡ്വ.വി.ജോയി എംഎൽഎയുടെ അധ്യക്ഷതയിൽ നിർവഹിച്ചു.9.32 കോടി രൂപ വിനിയോഗിച്ചാണ് പ്രസ്തുത റസ്റ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വർക്കലയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്.

 20000 സ്ക്വയർ ഫീറ്റിൽ ആധുനിക ഹോട്ടൽ മാതൃകയിൽ ചെയ്തിരിക്കുന്ന ഈ മൂന്ന് നില കെട്ടിടത്തിൽ 4 എസി സ്യൂട്ട് റൂമുകൾ,16 എസി ഡീലക്സ് റൂമുകൾ, 2 എസി സിംഗിൾ റൂമുകൾ, 4 നോൺ എസി സിംഗിൾ റൂമുകൾ, യൂട്ടിലിറ്റി റൂമോട് കൂടിയ എസി കോൺഫറൻസ് ഹാൾ, റസ്റ്റോറന്റ്, ലിഫ്റ്റ്, കോർട്ട്യാർഡ്, വിശലമായ റിസപ്ഷനും വെയ്റ്റിംഗ് ഏരിയയും, മാനേജർ റൂം, സ്റ്റാഫ്‌ റസ്റ്റ്‌ റൂം, കാർപോർച് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പുറത്ത് പാർക്കിംഗ് യാർഡും സജ്ജീകരിച്ചിട്ടുണ്ട് .

ചടങ്ങിൽ വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, വൈസ് ചെയർപേഴ്സൺ ബി. സുനിൽകുമാർ, വാർഡ് കൗൺസിലർ അനിൽകുമാർ,എം കെ യൂസഫ്,ഷിജു അരവിന്ദ്,സജീർ രാജകുമാരി,സജീർ കല്ലമ്പലം,സനൽ കോരാണി,പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ദീപു, എസ്,ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ കോശി ജോൺ, ചീഫ് ആർക്കിടെക്ട് ശ്രീ ഗിരീഷ് വി.എസ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗo എക്സിക്യൂട്ടീവ് എഞ്ചിനീയർ, സിവിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ തുടങ്ങിയവർ പങ്കെടുത്തു.