ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി കീർത്തി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു 

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി കീർത്തി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു 

കേരള ന്യൂസ്‌ മീഡിയ 

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി കീർത്തി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു 

തിരുവനന്തപുരം: സൂര്യവംശി അഖാഡ കേരള ഘടകം ചീഫ് ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിയുടെ പേരിൽ സനാതന അദ്വൈത ആശ്രമം ഏർപ്പെടുത്തിയിട്ടുള്ള കീർത്തി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കലാ സാംസ്ക്കാരിക മാധ്യമ രംഗത്തെ പ്രതിഭകൾക്കാണ് പുരസ്ക്കാരം.

മികച്ച നിയമസഭാ സാമാജികനുള്ള 2026 ലെ ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി കീർത്തി പുരസ്ക്കാരത്തിന് സി.കെ ഹരീന്ദ്രൻ എം.എൽ.എ അർഹനായി. കലാരംഗത്ത് നടൻ സുധീർ കരമന, കവി മുരുകൻ കാട്ടാക്കട എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മാധ്യമരംഗത്ത് കേരളകൗമുദി ലേഖകൻ എ. പി ജിനൻ, ജനം റ്റിവി ബ്യൂറോചീഫ് വി. വിനീഷ് എന്നിവർക്കാണ് പുരസ്ക്കാരം. മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള കീർത്തി പുരസ്ക്കാരത്തിന് ഡോ. ശിവപ്രസാദ് എസ്.പിള്ള ആറ്റുകാൽ തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.ആർ.പി രതീഷ് മോഹൻ ചെയർമാനും ശിവാകൈലാസ്, ബിജു ചിലമ്പ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിയുടെ ജയന്തിദിനമായ ഏപ്രിൽ 2 ന് രാവിലെ 10ന് ബ്രഹ്മസ്ഥാന ക്ഷേത്രമായ നെയ്യാറ്റിൻകര വ്ലാങ്ങാമുറി ഗുരുമന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ പുരസ്ക്കാരങ്ങൾ സമ്മാനിക്കും. കെ. അൻസലൻ എംഎൽഎ, മേയർ വി.വി രാജേഷ്, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ ഹീബ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആശ്രമം കാര്യദർശി ശിവാകൈലാസ് അറിയിച്ചു.