NDA യുടെ ഘടക കക്ഷിയായ ജനശക്തി പാർട്ടിയുടെ എറണാകുളം ജില്ലാ നേതൃ യോഗം
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജി ജോർജ് വട്ടപ്പാറ
NDA യുടെ ഘടക കക്ഷിയായ ജനശക്തി പാർട്ടിയുടെ എറണാകുളം ജില്ലാ നേതൃ യോഗം
എറണാകുളം: NDA യുടെ ഘടക കക്ഷിയായ ജനശക്തി പാർട്ടിയുടെ എറണാകുളം ജില്ലാ നേതൃയോഗം കളമശ്ശേരി സീ പോർട്ട് ഹോട്ടലിൽ നടന്നു .JSP സംസ്ഥാന സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബോസ്കോ കളമശ്ശേരി അദ്ധ്യക്ഷത വഹിച്ചു. JSP സംസ്ഥാന ഉപാദ്ധ്യക്ഷൻ സജീവ് വട്ടപ്പാറ ജോർജ് മുഖ്യ പ്രഭാക്ഷണം നടത്തി . ജില്ലയിൽ പാർട്ടി യുടെ പ്രവർത്തനം ശക്തിപെടുത്തുവാനും പൊതു വിഷയങ്ങളിൽ ജനങ്ങളുമായി സഹകരിച്ചു സമര പരിപാടികൾ സംഘടിപ്പിക്കാനും നിയമ സഭാ തെരഞ്ഞെടുപ്പിൽ ബൂത്ത് തലം മുതൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതിനും യോഗം തീരുമാനിച്ചു.കൺവെൻഷനുകൾ പൊതുയോഗങ്ങൾ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. നീതി നിഷേധ സമരം ശക്തി പ്പെടുത്തും.JSP യെ ജനഹൃദയങ്ങളിൽ എത്തിക്കാൻ പ്രവർത്തകർ മുന്നിട്ട് ഇറങ്ങണം എന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. - സംസ്ഥാന വൈസ് പ്രസിഡന്റ് ഫസലു , ജനറൽ സെക്രട്ടറി സജി വള്ള്യാത്ത് മല , സംസ്ഥാന സെക്രട്ടറിമാരായ ബോബൻ ഷിബി, വിജയ പണിക്കർ, ത്രിശുർ ജില്ല പ്രസിഡന്റ് ബെൻസൺ വർഗ്ഗീസ് - വർക്കിങ് പ്രസിഡന്റ് രാഹുൽ ചേലക്കര, സരിൻ പെരുമ്പാവൂർ, Adv ഏകലവ്യൻ, സുനിത പറവൂർ തുടങ്ങിയർ സംസാരിച്ചു : സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ സി ഭാസ്കർ സ്വാഗതവും കലൈവാണി തൃക്കാക്കര നന്ദിയും പറഞ്ഞു.













