മധുര വോട്ട്! കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

മധുര വോട്ട്! കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരള ന്യൂസ്‌ മീഡിയ 

മധുര വോട്ട്! കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന കന്നി വോട്ടർമാർക്ക് മധുരപലഹാരം വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. യുവ വോട്ടർമാരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്കു ആകർഷിക്കുവാനായി ആണ് ഹൽവ വിതരണം ചെയ്യുക.സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ വന്ന വിവരമനുസരിച്ച് ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട 200 കന്നി വോട്ടർമാർക്കാണ് ഹൽവ വിതരണം ചെയ്യുക.

പദ്ധതി നടപ്പാക്കുക ജില്ലകളിലെ തിരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിലൂടെയായിരിക്കും. യുവജനങ്ങളെ വോട്ടെടുപ്പിലേക്ക് ആകർഷിക്കുകയും, ജനാധിപത്യപ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ കന്നി വോട്ടർമാർ മറക്കരുതെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

ഈ മാസം 15-നാണ് കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കും. മെയ് 4-ാം തീയതി ‍വോട്ടെണ്ണൽ നടക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.