അറിയിപ്പ്

അറിയിപ്പ്

*PR3*

ഐപിആർഡി

*നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026*

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*

*തിരുവനന്തപുരം*

 30 മാർച്ച് 2026

*അറിയിപ്പ്*

തിരുവനന്തപുരം ജില്ലയിലെ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ പരിശീലനം മുൻനിശ്ചയിച്ച പ്രകാരം ഏപ്രിൽ ഒന്ന് മുതൽ നാല് വരെ തീയതികളിൽ നിശ്ചയിച്ചിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതാണെന്ന് ഇലക്ഷൻ ട്രെയ്നിം​ഗ് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. 

ഏപ്രിൽ 1, 2 തീയതികളിൽ ഇവിഎം കമ്മീഷനിം​ഗ് നടക്കുന്നതിനാൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ പരിശീലന തീയതികളിൽ മാറ്റം ഉള്ളതായി കാണിച്ച് വാട്സ് ആപ്പ് സന്ദേശം വിവിധ ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.