കോലിയക്കോടു പൗരസമിതിയുടെ വാർഷികാഘോഷവും ഉത്സവയാത്ര സ്വീകരണവും
കോലിയക്കോടു പൗരസമിതിയുടെ വാർഷികാഘോഷവും ഉത്സവയാത്ര സ്വീകരണവും
വെഞ്ഞാറമൂട് :
കോലിയക്കോട് പൗരസമിതിയുടെ വാർഷികാഘോഷവും തിരുവട്ടത്തല നാഗരാജ വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവയാത്രാ സ്വീകരണവും മെയ് 8, 9 ദിവസങ്ങളിലായി കോലിയക്കോട് വച്ച് നടക്കുന്നു.
മെയ് എട്ടിന് നടക്കുന്ന വാർഷിക സമ്മേളനം സർവ്വാദരണീയ സ്വാമി ഗുരുരത്നം ഉദ്ഘാടനം ചെയ്യുന്നു. പൗരസമിതി പ്രസിഡൻറ് വിനോദ് എസ് ബി അധ്യക്ഷൻ ആകുന്ന ചടങ്ങിൽ രാജേഷ് കുമാർ എം എസ് സ്വാഗതവും മുഖ്യാതിഥിയായി ജിബിൻ ഗോപിനാഥ് (പ്രശസ്ത സിനി ആർട്ടിസ്റ്റ് ) , പ്രതിഭകളെ ആദരിക്കുന്നത് ശ്രീ പ്രജീഷ് റ്റി ഡി (SHO വെഞ്ഞാറമൂട് )
തിരുവട്ടത്തല നാഗരാജ വനദുർഗ്ഗാദേവി ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി പി കെ ശ്രീകുമാരൻ നായർ
വാർഡ് മെമ്പർ കോലിയക്കോട് മഹേന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങിൽ
നാടക സിനിമ അഭിനേതാവ് മുൻഷി ഫെയിം രജു ആർ നായർ , വെമ്പായം പ്രസ് ക്ലബ് സെക്രട്ടറി ജി ബിജു , മികച്ച കർഷകൻ മോഹനൻ നായർ കെ , ഗാന രചയിതാവ് ബിനോയ് ജോസഫ് , ജവഹർ നവോദയ വിദ്യാലയത്തിലെ സ്കൂൾ ടോപ്പർ ആവണി കെ എസ് , ലിറ്റിൽ കൈറ്റ്സ് അനിമേഷൻ സംസ്ഥാന തല സെലക്ഷൻ കിട്ടിയ ഭദ്രൻ എസ് എന്നിവരെ ആദരിക്കുന്നു.
കൃതജ്ഞത പൗരസമിതി ട്രഷറർ ശ്രീ ഹരികൃഷ്ണൻ വി വി .
തുടർന്ന് നാഗർകോവിൽ നൈറ്റ് ബേർഡ്സ് ഓർഗസ്ട്ര അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് *ഗാനമേള* .
ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 30ന് കുമാരി നല്ലി ആർ പ്രശാന്ത് അവതരിപ്പിക്കുന്ന *വീണ വാദ്യ കച്ചേരിയും*
നാടൻ പാട്ട് കലാകാരന്മാരുടെ സംഘടനയായ ഫാം അവതരിപ്പിക്കുന്ന നാടൻപാട്ട് *ഫോക്ക് മെഗാ നൈറ്റ് '*













