ജില്ലാതല നഴ്‌സസ് വാരാഘോഷം; ഉദ്ഘാടനം ആറിന്*

ജില്ലാതല നഴ്‌സസ് വാരാഘോഷം; ഉദ്ഘാടനം ആറിന്*

PRESS RELEASE 05/05/2026

*ജില്ലാതല നഴ്‌സസ് വാരാഘോഷം; ഉദ്ഘാടനം ആറിന്*

ജില്ലാതല നഴ്‌സസ് വാരാഘോഷം ജില്ലയില്‍ മെയ് 6 മുതല്‍ 12 വരെ സംഘടിപ്പിക്കും. ആറിന് രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സമാരംഭ സമ്മേളനം കവി എന്‍ എസ് സുമേഷ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എ.എല്‍ ഷീജ അധ്യക്ഷയാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കലാ-കായിക-ക്വിസ് മത്സരങ്ങള്‍, സെമിനാര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തും. 12ന് സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം കാഥികന്‍ വസന്തകുമാര്‍ സാംബശിവന്‍ ഉദ്ഘാടനം ചെയ്യും.

(പി.ആര്‍.കെ നമ്പര്‍ 834/2026)

*ലൈഫ് ഗാര്‍ഡ് നിയമനം*

ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല കേന്ദ്രീകരിച്ച് ലൈഫ് ഗാര്‍ഡുകളെ തിരഞ്ഞെടുക്കുന്നു. ഗോവയിലെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര എന്ന വിലാസത്തില്‍ മെയ് 12 ഉച്ചയ്ക്ക് രണ്ടിനകം ലഭ്യമാക്കണം. ഫോണ്‍: 0476 2680036.

(പി.ആര്‍.കെ നമ്പര്‍ 835/2026)

*ക്വട്ടേഷന്‍*

ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയുള്ള കാലയളവിലേക്ക് മൂന്ന് യന്ത്രവല്‍കൃത ബോട്ടുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര എന്ന വിലാസത്തില്‍ മെയ് 12 ഉച്ചയ്ക്ക് രണ്ടിനകം ലഭ്യമാക്കണം. ഫോണ്‍: 0476 2680036

(പി.ആര്‍.കെ നമ്പര്‍ 836/2026)

*ലേലം*

കൊല്ലം താലൂക്കിലെ ശക്തികുളങ്ങര വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്നിലെ 52515 തണ്ടപ്പേരില്‍ സര്‍വേ നമ്പര്‍ 291/17/3 ല്‍ പ്പെട്ട 1.41 ആര്‍സ് നിലം മെയ് 20ന് രാവിലെ 11ന് ശക്തികുളങ്ങര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0474 2953736.

(പി.ആര്‍.കെ നമ്പര്‍ 837/2026)

*ലേലം*

കൊല്ലം താലൂക്കിലെ മീനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 30 ല്‍ 21113 തണ്ടപ്പേരില്‍ സര്‍വേ നമ്പര്‍ 290/526 ല്‍ പ്പെട്ട 5.25 ആര്‍സ് നിലം മെയ് 20ന് രാവിലെ 11ന് മീനാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0474 2763736.

(പി.ആര്‍.കെ നമ്പര്‍ 838/2026)

*മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ്: മെയ് 15 വരെ അപേക്ഷിക്കാം*

മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം. അപകടമരണം സംഭവിക്കുകയോ പൂര്‍ണ്ണമായി അംഗവൈകല്യം വരികയോ ചെയ്താല്‍ 10 ലക്ഷം രൂപ ലഭിക്കും. ചികിത്സാ ചെലവിനായി ഒരു ലക്ഷം രൂപ വരെയും ഭാഗിക അംഗവൈകല്യത്തിന് ശതമാനക്കണക്കില്‍ തുകയും ലഭിക്കും. മരണപ്പെട്ട തൊഴിലാളികളുടെ 25 വയസ്സില്‍ താഴെയുള്ള മക്കളുടെ പഠനത്തിനായി ഒരു ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മത്സ്യഫെഡ് അഫിലിയേറ്റഡ് സംഘങ്ങളില്‍ അംഗങ്ങളായവര്‍ക്കും സ്വയംസഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും 478 രൂപ പ്രീമിയം അടച്ച് മെയ് 15-നകം പദ്ധതിയില്‍ ചേരാം. സംഘങ്ങളില്‍ അംഗങ്ങളല്ലാത്തവര്‍ക്കും താല്‍ക്കാലിക അംഗത്വമെടുത്ത് പദ്ധതിയുടെ ഭാഗമാകാം. എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും തങ്ങളുടെ വള്ളത്തിലെയും ബോട്ടിലെയും മുഴുവന്‍ തൊഴിലാളികളെയും, എല്ലാ സ്വയംസഹായ ഗ്രൂപ്പുകളും അവരുടെ മുഴുവന്‍ അംഗങ്ങളെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : ജില്ലാ ഓഫീസ് - 9526 041 317, ക്ലസ്റ്റര്‍ ഓഫീസുകള്‍: വാടി- 9526 042 211 , നീണ്ടകര - 9526 041 325, ചെറിയഴീക്കല്‍, അഴീക്കല്‍ - 9526 041 324, ഉള്‍നാടന്‍- 9526 041 072.

(പി.ആര്‍.കെ നമ്പര്‍ 839/2026)

*പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: മെയ് 23 വരെ അപേക്ഷിക്കാം*

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്താംകോട്ട പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും (ആണ്‍കുട്ടികള്‍), കുന്നത്തൂര്‍, പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും (പെണ്‍കുട്ടികള്‍) വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. വിവിധ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കാന്‍ അധ്യാപകരുടെ സേവനവും രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കാന്‍ റെസിഡന്റ് ട്യൂട്ടര്‍മാരുടെ സഹായവും ഹോസ്റ്റലുകളില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ് എന്നിവ സൗജന്യമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിയുടെ ജാതി, വരുമാനം, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, കഴിഞ്ഞ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം എന്നിവയും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം. അപേക്ഷകള്‍ മെയ് 23-ന് വൈകിട്ട് അഞ്ചിനകം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 9747158501, 9188593589.

(പി.ആര്‍.കെ നമ്പര്‍ 840/2026)

*സൗജന്യ തൊഴില്‍ പരിശീലനം*

  കൊട്ടാരക്കര കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പപ്പടം അച്ചാര്‍, മസാല പൊടി നിര്‍മ്മാണം(20 ദിവസം), കൂണ്‍ കൃഷി (10 ദിവസം), ആഭരണ നെറ്റിപ്പട്ട നിര്‍മ്മാണം (14 ദിവസം) എന്നിവയിലാണ് പരിശീലനം. അപേക്ഷകര്‍ 18 നും 49നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുളളവരായിരിക്കണം. ബി പി എല്‍ വിഭാഗം, കുടുംബശ്രീ, എന്നിവയിലുള്ളവര്‍ക്ക് മുന്‍ഗണന. ട്രെയിനിംഗ്, ഭക്ഷണം, തുടങ്ങിയവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം ഇ റ്റി സി പി.ഒ., കൊട്ടാരക്കര, പിന്‍- 691531. വിലാസത്തില്‍ ബന്ധപ്പെടണം ഫോണ്‍ - 0474-2537141, 9495245002.

(പി.ആര്‍.കെ നമ്പര്‍ 841/2026)

*ഒറ്റത്തവണ പ്രമാണപരിശോധന*  

  വിവിധ വകുപ്പുകളില്‍ (പോലീസ്, എക്സൈസ്, എന്‍.സി.സി, ടൂറിസം, എസ്.ഡബ്ല്യൂ ഡി, ട്രാന്‍സ്പോര്‍ട്ട് ഒഴികെ) ഡ്രൈവര്‍ ഗ്രേഡ് രണ്ട്, (എച്ച്.ഡി.വി)/ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്(എച്ച്.ഡി.വി) (കാറ്റഗറി നം.623/2024) തസ്തികയുടെ പ്രായോഗിക പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് മെയ് 11, 13 തീയതികളില്‍ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. ജനനതീയതി, യോഗ്യത, ജാതി, വെയിറ്റേജ്, നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ് ഏറ്റവും പുതിയ എക്സ്ട്രാക്റ്റ് ഓഫ് ഡ്രൈവിങ് ലൈസന്‍സ്, മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, കാഴ്ച സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം രാവിലെ 10:30ന് കൊല്ലം ജില്ലാ പി. എസ്. സി ഓഫീസില്‍ ഹാജരാകണം.

(പി.ആര്‍.കെ നമ്പര്‍ 842/2026)