‎മാസ്റ്റർ രാഹുൽ എച്ച് എസ് സാംമ്പോ അയോദ്ധന കലയിൽ ഫസ്റ്റ് ഡിഗ്രി മാസ്റ്റർ ബഹുമതി നേടി.

‎മാസ്റ്റർ രാഹുൽ എച്ച് എസ് സാംമ്പോ അയോദ്ധന കലയിൽ ഫസ്റ്റ് ഡിഗ്രി മാസ്റ്റർ ബഹുമതി നേടി.

കേരള ന്യൂസ്‌ മീഡിയ 

‎മാസ്റ്റർ രാഹുൽ എച്ച് എസ് സാംമ്പോ അയോദ്ധന കലയിൽ ഫസ്റ്റ് ഡിഗ്രി മാസ്റ്റർ ബഹുമതി നേടി.

തിരുവനന്തപുരം :‎തിരുവനന്തപുരം സ്വദേശിയായ മാസ്റ്റർ രാഹുൽ എച്ച് എസ് സാംമ്പോ യിൽ പ്രശസ്തമായ ഫസ്റ്റ് ഡിഗ്രി മാസ്റ്റർ സർട്ടിഫിക്കേഷൻ നേടി. സാംമ്പോ ഇന്ത്യ അസോസിയേഷൻ 2026 ഏപ്രിൽ 23-ന് കോഴിക്കോട് (കാലിക്കറ്റ്) സംഘടിപ്പിച്ച സെമിനാറിലാണ് ഈ ബഹുമതി ലഭിച്ചത്. 

റഷ്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ യാണ് ചടങ്ങ് സംഘടിപ്പിച്ചത്.

‎മാസ്റ്റർ രാഹുൽ എച്ച് എസ് ഇപ്പോൾ സാംമ്പോ അസോസിയേഷൻ ഓഫ് കേരളയുടെ വൈസ് പ്രസിഡന്റും തിരുവനന്തപുരം സ്ഥാപകനും പ്രസിഡന്റും, ദേശീയ റഫറിയുമായും പ്രവർത്തിക്കുന്നു. പരിശീലനം, റഫറിംഗ്, ദേശീയ തല മത്സരങ്ങളുടെ സംഘാടനം എന്നിവ മുഖേന ഇന്ത്യയിലുടനീളം സാംമ്പോയുടെ വളർച്ചയ്ക്ക് അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരുന്നു.

‎2026 ഏപ്രിൽ 24 മുതൽ 26 വരെ കോഴിക്കോട്  വി കെ കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ സാംമ്പോ ചാമ്പ്യൻഷിപ്പ് 2026-ന്റെ പ്രധാന സംഘാടകനായിരുന്നു രാഹുൽ.

‎അബ്ദുൽ ലത്തീഫ് എൻ (സാംമ്പോ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ്)ഇന്റർനാഷണൽ മാസ്റ്റർ ഡിഗ്രി ഹോൾഡറുടെ കീഴിൽ ഏഴ് വർഷത്തിലധികമായി പരിശീലനം നേടിയ രാഹുൽ അദ്ദേഹത്തിന്റെ ശ്രദ്ധേയ ശിഷ്യനിൽ ഒരാളാണ്.

‎സർട്ടിഫിക്കേഷൻ പ്രക്രിയ മാസ്റ്റർ കോച്ച് അർസെൻ Kamchibekov (സാംമ്പോ യൂണിയൻ ഓഫ് ഏഷ്യ ആൻഡ് ഓഷ്യാനിയ ചീഫ് കോച്ച്, FIAS A ഗ്രേഡ് റഫറി)യുടെ മേൽനോട്ടത്തിലാണ് നടന്നത്.

‎ഈ ചടങ്ങിൽ സുരേഷ് ഗോപി(സംബോ  യൂണിയൻ ഓഫ് ഏഷ്യ ആൻഡ് ഓഷ്യാനിയ ജനറൽ സെക്രട്ടറി)‎

‎ഇല്യ വാരിസോവ് (റഷ്യൻ ഫെഡറേഷൻ കോൺസൽ, ചെന്നൈ)

‎ആനന്ദ് മോഹൻ പൈ (സിഇഒ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ) ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.