കോലിയക്കോടു പൗരസമിതിയുടെ വാർഷികാഘോഷവും ഉത്സവയാത്ര സ്വീകരണവും     

കോലിയക്കോടു പൗരസമിതിയുടെ വാർഷികാഘോഷവും ഉത്സവയാത്ര സ്വീകരണവും     

കേരള ന്യൂസ്‌ മീഡിയ

 കോലിയക്കോടു പൗരസമിതിയുടെ വാർഷികാഘോഷവും ഉത്സവയാത്ര സ്വീകരണവും     

     

 വെമ്പായം :കോലിയക്കോട് പൗരസമിതിയുടെ വാർഷികാഘോഷവും തിരുവട്ടത്തല നാഗരാജ വനദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവയാത്രാ സ്വീകരണവും കോലിയക്കോട് നടന്നു.

  വാർഷിക സമ്മേളനം സ്വാമി ഗുരുരത്നം ഉദ്ഘാടനം ചെയതു പൗരസമിതി പ്രസിഡൻറ് വിനോദ് എസ് ബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെമ്പായം പ്രസ് ക്ലബ് സെക്രട്ടറി ബിജു കൊപ്പം പ്രശസ്ത സിനിമാതാരം നോബി, ജിബിൻഗോപി 

തിരുവട്ടത്തല നാഗരാജ വനദുർഗ്ഗാദേവി ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി പി കെ ശ്രീകുമാരൻ നായർ

വാർഡ് മെമ്പർ കോലിയക്കോട് മഹേന്ദ്രൻ മുൻഷി ഫെയിം രജു ആർ നായർ , മികച്ച കർഷകൻ മോഹനൻ നായർ കെ , ഗാന രചയിതാവ് ബിനോയ് ജോസഫ് , ജവഹർ നവോദയ വിദ്യാലയത്തിലെ സ്കൂൾ ടോപ്പർ ആവണി കെ എസ് , ലിറ്റിൽ കൈറ്റ്സ് അനിമേഷൻ സംസ്ഥാന തല സെലക്ഷൻ ലഭിച്ച ഭദ്രൻ എസ് 

 പൗരസമിതി ട്രഷറർ ഹരികൃഷ്ണൻ വി വി . എന്നിവരെ ആദരിച്ചു.രാജേഷ് കുമാർ സ്വാഗതവും ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

തുടർന്ന് നാഗർകോവിൽ നൈറ്റ് ബേർഡ്സ് ഓർഗസ്ട്ര അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ഗാനമേളയും ഉണ്ടായിരുന്നു.

ഫോട്ടോ :കോലിയക്കോട് പൗരസമിതിയുടെ വാർഷിക സമ്മേളനത്തിൽ

 വെമ്പായം പ്രസ് ക്ലബ് സെക്രട്ടറി ബിജു കൊപ്പത്തിനെ പ്രശസ്ത സിനിമാതാരം നോബി പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ. കോലിയക്കോട് മഹേന്ദ്രൻ സിനി ആർട്ടിസ്റ്റ് ജിബിൻ ഗോപി എസ് ബി വിനോദ് തുടങ്ങിയവർ സമീപം.