*വാക്ക് ഇൻ ഇൻ്റെർവ്യു ഇന്ന്*

*വാക്ക് ഇൻ ഇൻ്റെർവ്യു ഇന്ന്*

ജില്ലാ ഇൻഫർമേഷൻ ഓഫീസ്

എറണാകുളം

*പത്രക്കുറിപ്പ് 7*

*വാക്ക് ഇൻ ഇൻ്റെർവ്യു ഇന്ന്*

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലേക്കായി ജൂനിയർ റെസിഡൻ്റുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻ്റെർവ്യു ഇന്ന് (ജൂൺ 11) നടക്കും . 6 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ( എം ബി ബി എസ്), വയസ്, കേരള സ്റ്റേറ്റ് മെഡി‌ക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകേണ്ടതാണ്. പ്രവർത്തിപരിചയം അഭികാര്യം

*കെൽട്രോൺ തൊടുപുഴ നോളഡ്ജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു*

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ പുതിയ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

പിജിഡിസിഎ (PGDCA), ഡിസിഎ (DCA), വേഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റാ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദവിവരങ്ങൾക്കായി 04862-22281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ, പാലാ റോഡിൽ ടൗൺ പള്ളിക്ക് എതിർവശമുള്ള പുളിമൂട്ടിൽ പ്ലാസ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന തൊടുപുഴ കെൽട്രോൺ നോളഡ്ജ് സെന്ററിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

*കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ജീവനക്കാരുടെ ഒഴിവ്*

കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക തസ്തികകളിൽ അധ്യാപക, അനധ്യാപക ജീവനക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19-ന് രാവിലെ 10 ന് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം.

ഫോൺ: 0484-2558385, 2963385