*മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം; സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം*

*മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം; സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം*

PRESS RELEASE 13/07/2026

*മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം; സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം*

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. വിഷന്‍ പദ്ധതി പ്രകാരം പ്ലസ് ടു/ വി.എച്ച്.എസ്.ഇ പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ഓരോ വര്‍ഷവും 10000 രൂപ വീതം ധനസഹായം അനുവദിക്കും. പ്ലസ് ടു/ വി.എച്ച്.എസ്.ഇ പഠനത്തിനുശേഷം മെഡിക്കല്‍/ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് പരമാവധി 54000 രൂപ ധനസഹായവും ലഭ്യമാക്കും.

മെഡിക്കല്‍/ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലന സ്ഥാപന മേധാവികള്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം, മുന്‍ പരീക്ഷ പരിശീലന വിജയികളുടെ വിവരങ്ങള്‍ അടങ്ങിയ സ്ഥാപനത്തിന്റ ബ്രോഷര്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുമ്പാകെ ജൂലൈ 25നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0474-2794996.

(പി.ആര്‍.കെ നമ്പര്‍ 2212/2026)

*പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം*

ശാസ്താംകോട്ടയിലെ ആണ്‍കുട്ടികള്‍ക്കായുളള പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും പെണ്‍കുട്ടികള്‍ക്കായുള്ള കുന്നത്തൂര്‍, പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും 2026-27 അദ്ധ്യയനവര്‍ഷങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ, ജനറല്‍ വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, 2025 മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് എന്നിവ സഹിതം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, നൈറ്റ്ഡ്രസ്, ട്യൂഷന്‍ സൗകര്യം എന്നിവ സൗജന്യമായിരിക്കും. ഫോണ്‍: 9188920053, 9497287693.

(പി.ആര്‍.കെ നമ്പര്‍ 2213/2026)

*സൗജന്യ പൈതണ്‍ പ്രോഗ്രാമിംഗ് ക്ലാസുകള്‍*  

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയര്‍ ഡവലപ്‌മെന്റ്‌ സെന്ററില്‍ 50 മണിക്കൂര്‍ സൗജന്യ പൈതണ്‍ പ്രോഗ്രാമിംഗ് ക്ലാസുകള്‍ ജൂലൈ 20 ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ഫോണ്‍: 0474 2919612, 9633450297.

(പി.ആര്‍.കെ നമ്പര്‍ 2214/2026)

  

*പി.എസ്.സി അഭിമുഖം*

 ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ നഴ്‌സ്- ഗ്രേഡ് രണ്ട് (ആയുര്‍വ്വേദം, കാറ്റഗറി നം. 745/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂലൈ 15ന് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.

(പി.ആര്‍.കെ നമ്പര്‍ 2215/2026)

 

*സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം*

 ജില്ലയിലെ പോക്സോ സ്പെഷ്യല്‍ കോടതി (അഡീ.ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി-ഒന്ന്), പുനലൂര്‍, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് (പോക്ലോ) സ്പെഷ്യല്‍ കോടതികള്‍ എന്നിവിടങ്ങളിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിലേക്കായി ഏഴ് വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷക പരിചയമുള്ള വരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, വയസ്, ജനന തീയതി, ജാതി/മതം, യോഗ്യത, എന്റോള്‍മെന്റ് നമ്പരും തീയതിയും, പ്രവൃത്തിപരിചയം, താമസസ്ഥലം ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്റെ പേര് എന്നിവ ഉള്‍പ്പെടുത്തിയ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷകള്‍ ജൂലൈ 22 നകം ജില്ലാകലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2793473.

(പി.ആര്‍.കെ നമ്പര്‍ 2216/2026)

 

*കെല്‍ട്രോണ്‍ കോഴ്സുകള്‍*  

  കെല്‍ട്രോണില്‍ ലോജിസ്റ്റിക്സ്, ഡി.സി.എ, ഫയര്‍ ആന്റ് സേഫ്റ്റി, മോണ്ടിസോറി, അക്കൗണ്ടിംഗ്, പൈതണ്‍, ഗ്രാഫിക്സ് ഡിസൈനിംഗ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി തുടങ്ങി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റർ , കെല്‍ട്രോണ്‍ നോളജ് സെന്റർ , കടയ്ക്കല്‍, കൊല്ലം ഫോണ്‍: 8714388321, 9495473883.

(പി.ആര്‍.കെ നമ്പര്‍ 2217/2026) 

  

*എന്‍. ആര്‍. ഐ സീറ്റില്‍ സ്പോട്ട് അഡ്മിഷന്‍*   

 കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്) കോഴ്സുകളിലേക്ക് എന്‍ ആര്‍.ഐ സീറ്റില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍: 0474- 2453300, 9809852453.   

(പി.ആര്‍.കെ നമ്പര്‍ 2218/2026)

*അഭിമുഖം*

 കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീറിങ്ങില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ. പ്രായം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂലൈ 21 ന് രാവിലെ 9.30 ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2453300, 9746169654.

(പി.ആര്‍.കെ നമ്പര്‍ 2219/2026)

*പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്*  

പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലാ അദാലത്ത് ഓഗസ്റ്റ് ഏഴ് രാവിലെ 10.30 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കമ്മീഷന്‍ അംഗം അഡ്വ. സേതു നാരായണന്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടികഗോത്ര വര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് പരാതികള്‍ തീര്‍പ്പാക്കും. 

(പി.ആര്‍.കെ നമ്പര്‍ 2220/2026)

*അധ്യാപക നിയമനം*

കൊല്ലം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് കണക്ക്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിനായി അധ്യാപകരെ നിയമിക്കും. യോഗ്യത: ബി.എഡ്. ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് സഹിതം ജൂലൈ 21ന് രാവിലെ 10ന് ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2743821.

(പി.ആര്‍.കെ നമ്പര്‍ 2221/2026)