*സാങ്കേതിക സർവകലാശാല: എം. ടെക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് നാലിന്*
കേരള ന്യൂസ് മീഡിയ
*പ്രസ് റിലീസ്*
*എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല*
*സാങ്കേതിക സർവകലാശാല: എം. ടെക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് നാലിന്*
എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല നടത്തുന്ന പഠനവകുപ്പുകളിലെ ഒഴിവുള്ള എം ടെക്ക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മെക്കാനിക്കൽ & മെറ്റീരിയൽസ് ടെക്നോളജി (മെക്കാനിക്കൽ), ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി (ഇലക്ട്രിക്കൽ) എന്നീ കോഴ്സുകളിലാണ് ഒഴിവുകൾ. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് നാലാം തീയതി രാവിലെ സർവകലാശാല ആസ്ഥാനത്തു റിപ്പോർട്ട് ചെയ്യേണ്ടതാണ്.













